സെർവർ പ്രശ്നം പരിഹരിച്ച് റേഷൻ സമ്പ്രദായം പൂർവ്വസ്ഥിയിലാക്കണം – വെൽഫെയർ പാർട്ടി

മലപ്പുറം : സെർവർ പ്രശ്നം പരിഹരിച്ച് റേഷൻ സമ്പ്രദായം പൂർവ്വസ്ഥിയിലാക്കണമെന്ന് വെൽഫെയർ പാർട്ടി മലപ്പുറം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. മാസാവസാനം ആയതിനാൽ റേഷൻ സാധനങ്ങൾ വാങ്ങാൻ എത്തുന്നവർ സെർവർ തകരാർ മൂലം മ‍ടങ്ങുകയാണ്. പൊതു വിപണിയിലെ വിലക്കയറ്റവും മാവേലികളിൽ അവശ്യസാധനങ്ങൾ ഇല്ലാത്തതും ജനജീവിതം കൂടുതൽ ദുസ്സഹമായിരിക്കുന്ന സന്ദർഭമാണ്. റേഷൻ മാത്രം ജീവിക്കുന്ന ലക്ഷക്കണക്കിന് മനുഷ്യരുടെ റേഷനറിയിലെ കല്ലുകടിയാണ് ഈ പ്രശ്നം. സെർവർ തകരാറിന് ഉടൻ പരിഹാരം കണ്ടില്ല എങ്കിൽ ശക്തമായ സമരവുമായി വെൽഫെയർ പാർട്ടി മുന്നോട്ടുപോകുവാനും തീരുമാനിച്ചു.

ജില്ലാ പ്രസിഡണ്ട് നാസർ കീഴുപറമ്പ് അധ്യക്ഷത വഹിച്ചു. സഫീർ ഷാ, മുനീബ് കാരക്കുന്ന്, കൃഷ്ണൻ കുനിയിൽ, വഹാബ് വെട്ടം, നസീറ ബാനു, സുഭദ്ര വണ്ടൂർ, ആരിഫ് ചുണ്ടയിൽ, ജാഫർ സി സി, രജിത മഞ്ചേരി, ഇബ്രാഹിം കുട്ടി മംഗലം, നൗഷാദ് ചുള്ളിയൻ, ബിന്ദു പരമേശ്വരൻ,എന്നിവർ സംസാരിച്ചു.

Print Friendly, PDF & Email

Leave a Comment

More News