സേവനം പൗരാവകാശമാണ്; അഴിമതി കാണിക്കുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ യാതൊരു ദയയും അര്‍ഹിക്കുന്നില്ല: മുഖ്യമന്ത്രി

കോഴിക്കോട്: സർക്കാർ ഓഫീസുകളിൽ അഴിമതിക്കാരോട് കരുണയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോഴിക്കോട് താലൂക്ക് അദാലത്തുകളുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒന്നിലധികം വകുപ്പുകളുമായി ബന്ധപ്പെട്ട സങ്കീര്‍ണമായ ചില പ്രശ്നങ്ങള്‍ പരിഹരിക്കേണ്ടതുണ്ട്. താലൂക്ക് തല അദാലത്തുകളിൽ പ്രതീക്ഷിച്ചത്ര പരാതികൾ ലഭിച്ചില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഓരോ ഫയലിനും ഒരു ജീവിതമുണ്ടെന്ന ഓർമ്മപ്പെടുത്തല്‍ വലിയ ചലനമാണുണ്ടാക്കിയത്. സർക്കാർ ഓഫീസുകളിൽ എത്തുന്നവരോട് ഔദാര്യമോ ദയയോ അല്ല കാണിക്കേണ്ടത്. സേവനം ഓരോ പൗരന്റെയും അവകാശമാണ്. അഴിമതി തീരെ ഇല്ലാത്ത സംസ്ഥാനമായി കേരളം മാറണം. കെഎഎസ് ഭരണ രംഗത്ത് വലിയ മാറ്റങ്ങൾ കൊണ്ടുവരും. അഴിമതി കാട്ടുന്നവരോട് ഒരു ദയയുമുണ്ടാകില്ല. സർക്കാർ ജോലിയിൽ കയറും മുൻപ് ഉദ്യോഗസ്ഥർക്കും ജീവനക്കാർക്കും പരിശീലനം അനിവാര്യമാണ്. എന്തെല്ലാം ചെയ്യണം, എന്തൊക്കെ ചെയ്യരുത്, സേവനങ്ങൾ എങ്ങനെ വേഗത്തിൽ നൽകാം തുടങ്ങിയ കാര്യങ്ങളിൽ പരിശീലനം നൽകും.

47000 ൽ പരം പരാതികളാണ് താലൂക്ക് തല അദാലത്തുകളിലേക്ക് കിട്ടിയത്. ഏറ്റവും അധികം പരാതികൾ കിട്ടിയത് തിരുവനന്തപുരം ജില്ലയിൽ നിന്നാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Print Friendly, PDF & Email

Leave a Comment

More News