മൂന്നര വയസ്സുള്ള കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവിനെ അറസ്റ്റു ചെയ്തു

കൊല്ലം: മൂന്നര വയസുള്ള കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. കൊല്ലം തിരുമുല്ലവാരം ഓടപ്പുറം ടിസിആർഎ-22ൽ രാഹുൽ എന്ന 22കാരനെയാണ് കൊല്ലം വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. കുട്ടിയുടെ വീട്ടുകാരുമായി സൗഹൃദ ബന്ധത്തിലായിരുന്ന പ്രതി വീട്ടുമുറ്റത്തു കളിച്ചു കൊണ്ടിരുന്ന കുട്ടിയെ മറ്റുള്ളവരുടെ ശ്രദ്ധയിൽപ്പെടാതെ എടുത്തു കൊണ്ടു പോയി ലൈംഗികാതിക്രമം നടത്തുകയായിരുന്നു.

കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടിയത്. കൊല്ലം വെസ്റ്റ് പൊലീസ് ഇൻസ്പെക്ടർ ബി. ഷെഫീക്കിന്റെ നേതൃത്വത്തിൽ എസ്ഐ വി.അനീഷ്, സിപിഒമാരായ രമാഭായി, ദീപുദാസ്, പ്രമോദ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Print Friendly, PDF & Email

Related posts

Leave a Comment