ബൈബിൾ ക്ലാസിലെ ഉപദേശം: 14-കാരനെ പീഡിപ്പിച്ച ഹോസ്റ്റൽ വാർഡൻ അറസ്റ്റിൽ

തൊടുപുഴ: ഇടുക്കിയിൽ പ്രായപൂർത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ച ഹോസ്റ്റൽ വാർഡനെ റിമാൻഡ് ചെയ്തു. കല്ലാർകുട്ടി സ്വദേശി രാജനെയാണ് റിമാന്‍ഡ് ചെയ്തത്. കുട്ടിയുടെ അമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

രാജൻ ജോലി ചെയ്തിരുന്ന ഹോസ്റ്റലിൻറെ പരിസരം വൃത്തിയാക്കാനെത്തിയ സംഘത്തിലുണ്ടായിരുന്ന 14 വയസുകാരനെയാണ് പീഡനത്തിനിരയാക്കിയത്. കഴിഞ്ഞ സെപ്തംബറിലായിരുന്നു കേസിനാസ്പദമായ സംഭവം. പുറത്തുപറയാതിരിക്കാൻ കുട്ടിയെ ഭീക്ഷണിപ്പെടുത്തി.

എന്നാൽ, കഴിഞ്ഞ ദിവസം കുട്ടി പങ്കെടുത്ത ബൈബിൾ ക്ലാസിൽ ഇത്തരം ലൈംഗികാതിക്രമങ്ങൾ നടന്നാല്‍ മാതാപിതാക്കളെ അറിയിക്കണമെന്ന് പറഞ്ഞിരുന്നു. അങ്ങനെയാണ് കുട്ടി തന്റെ അനുഭവം അമ്മയോട് പറഞ്ഞത്. തുടർന്ന് അമ്മ അടിമാലി പോലീസിൽ പരാതി നൽകി. പോക്‌സോ ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

Print Friendly, PDF & Email

Related posts

Leave a Comment