ആശുപത്രിയിലെത്തിച്ച പ്രതി അക്രമാസക്തനായി; സുരക്ഷയ്ക്കായി ജീവനക്കാര്‍ കുരുമുളക് സ്‌പ്രേയും തോർത്തും വാങ്ങി

മലപ്പുറം: മലപ്പുറത്ത് വൈദ്യപരിശോധനയ്ക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോയ പ്രതി അക്രമാസക്തനായി. തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ ഇന്നലെ രാത്രി 11.45ഓടെയാണ് സംഭവം. അത്യാഹിത വിഭാഗത്തിൽ എത്തിച്ച പ്രതിയാണ് ആക്രമണം നടത്തിയത്. ഇയാൾ പോലീസുകാരെ ചവിട്ടുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

ലഹരി ഉപയോഗിച്ചതിന് പോലീസ് കസ്റ്റഡിയിലെടുത്ത പ്രതിയാണ് അക്രമാസക്തനായത്. തുടർന്ന് ഇയാളുടെ തോളിലുണ്ടായിരുന്ന തോർത്ത് മുണ്ടെടുത്ത് കൈ പുറകിൽ കെട്ടിയാണ് പരിശോധന നടത്തിയത്. ഇതോടെ പ്രതികളിൽ നിന്ന് സംരക്ഷണം നേടാൻ ആശുപത്രിയിൽ തോർത്തുമുണ്ടും മുളക്‌സ്‌പ്രേയും വാങ്ങി. സൂപ്രണ്ട് ഡോ. പ്രഭുദാസാണ് ഇക്കാര്യം പറഞ്ഞത്

Print Friendly, PDF & Email

Related posts

Leave a Comment