ടെക്‌സാസിലെ ചുഴലിക്കാറ്റ് ഒരാൾ മരിച്ചു, 10 പേർക്ക് പരിക്ക്

ടെക്സാസ് :ടെക്‌സാസിൽ ഒറ്റരാത്രികൊണ്ട് വീശിയടിച്ച ചുഴലിക്കാറ്റിൽ ഒരാൾ മരിച്ചു, കുറഞ്ഞത് 10 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ശനിയാഴ്ച രാവിലെ അധികൃതർ അറിയിച്ചു.

കോർപ്പസ് ക്രിസ്റ്റി നഗരത്തിൽ നിന്ന് ഏകദേശം 180 മൈൽ അകലെ മെക്സിക്കോ ഉൾക്കടലിന്റെ തീരത്തുള്ള ലഗൂണ ഹൈറ്റ്‌സിൽ പ്രാദേശിക സമയം പുലർച്ചെ 4 മണിയോടെയാണ്  EF1 ചുഴലിക്കാറ്റ് ആഞ്ഞടിച്ചത് . ഇത് “വിപുലമായ നാശനഷ്ടങ്ങൾക്ക്” കാരണമായാതായി  ശനിയാഴ്ച ഉച്ചയ്ക്ക് ഒരു വാർത്താ സമ്മേളനത്തിൽ കാമറൂൺ കൗണ്ടി ജഡ്ജി എഡ്ഡി ട്രെവിനോ ജൂനിയർ പറഞ്ഞു.

പോർട്ട് ഇസബെലിനും ലഗുണ വിസ്റ്റയ്ക്കും ഇടയിലാണ് ലഗുണ ഹൈറ്റ്സ് സ്ഥിതി ചെയ്യുന്നത്. ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച്, മൂന്ന് കമ്മ്യൂണിറ്റികളെ ബന്ധിപ്പിക്കുന്ന ഹൈവേ തകർന്നു, നിലവിൽ എല്ലാ ഗതാഗതവും തടഞ്ഞിരിക്കുന്നു.പുറമേ,വ്യാപകമായ കേടുപാടുകൾ സംഭവിച്ചു,” ഉദ്യോഗസ്ഥർ പറഞ്ഞു. വൈദ്യുതി ലൈനുകൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. രക്ഷാപ്രവർത്തനം തുടരുകയാണെന്ന് അധികൃതർ അറിയിച്ചു.

Print Friendly, PDF & Email

Leave a Comment

More News