ജില്ലാ നേതൃസംഗമം നടത്തി

മലപ്പുറം: പോരാട്ട ചരിത്രങ്ങളുടെ വീഥിയിൽ ആത്മാഭിമാനത്തോടെ ചേർന്നൊരുക്കാം എന്ന തലക്കെട്ടിൽ മലപ്പുറം ജില്ലാ കമ്മിറ്റി നടത്തുന്ന സംഘടന ക്യാമ്പയിന്റെ ഭാഗമായി ജില്ലാ നേതൃ സംഗമം നടത്തി. മലപ്പുറം ഗസൽ ലോഞ്ചിൽ നടന്ന പരിപാടി സംസ്ഥാന പ്രസിഡന്റ് ഷെഫ്രിൻ കെ.എം ഉദ്ഘാടനം നിർവ്വഹിച്ചു. പ്രശസ്ത ട്രൈനറായ ഹബീബ് സി.പി, കൂട്ടിലങ്ങാടി ഗ്രാമപഞ്ചായത്ത് മുൻ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ സജീർ സി.എച്ച് തുടങ്ങിയവർ നേതാക്കൾക്ക് പരിശീലനം നൽകി.

വെൽഫയർ പാർട്ടി ജില്ലാ പ്രസിഡന്റ് നാസർ കീഴുപറമ്പ് , ഫ്രറ്റേണിറ്റി ജില്ലാ പ്രസിഡന്റ് ജംഷീൽ അബൂബക്കർ തുടങ്ങിയവർ പരിപാടിയിൽ സംവദിച്ചു. ജില്ലാ ജനറൽ സെക്രട്ടറിമാരായ സുമയ്യ ജാസ്മിൻ, അബ്ദുൽ ബാസിത്, വൈസ് പ്രസിഡന്റ്‌മാരായ സാബിറ ഷിഹാബ് , ഫയാസ് ഹബീബ്, ഷാറൂൺ അഹമ്മദ് തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.

Print Friendly, PDF & Email

Related posts

Leave a Comment