ടിഎംഎ പഡോസന്‍ സിഎസ്ആര്‍ പുരസ്‌കാരം കേരള ഗവര്‍ണറില്‍ നിന്നും യുഎസ് ടി ഏറ്റുവാങ്ങി

വിവിധ മേഖലകളില്‍ വിപുലമായ സാമൂഹിക പ്രതിബദ്ധത പ്രതിഫലിപ്പിക്കുന്ന കര്‍ത്തവ്യങ്ങള്‍ക്കായി യുഎസ് ടി നടത്തിവരുന്ന ശ്രമങ്ങള്‍ക്കുളള അംഗീകാരമാണ് ടിഎംഎ സിഎസ്ആര്‍ പുരസ്‌കാരം.

തിരുവനന്തപുരം: ഡിജിറ്റല്‍ ട്രാന്‍സ്ഫർമേഷന്‍ സൊല്യൂഷൻസ് മേഖലയിലെ മുൻനിര കമ്പനിയായ യു എസ് ടി തിരുവനന്തപുരം മാനേജ്മെന്റ് അസോസിയേഷന്റെ ഈ വർഷത്തെ ടി എം എ പഡോസന്‍ സിഎസ്ആര്‍ 2023 പരുസ്‌കാരം ഏറ്റുവാങ്ങി. സാമൂഹിക പ്രതിബദ്ധത (സിഎസ്ആര്‍) പ്രതിഫലിപ്പിക്കുന്ന നിരവധി പദ്ധതികള്‍ കേരളത്തിലെ വിവിധ മേഖലകളില്‍ ഫലപ്രദമായി നടപ്പിലാക്കിവരുന്നതിന്റെ പിന്നിലെ പ്രയത്‌നത്തിനാണ് ഈ ബഹുമതി. തിരുവനന്തപുരം ഹോട്ടല്‍ ഒ ബൈ താമരയില്‍ സംഘടിപ്പിച്ച തിരുവനന്തപുരം മാനേജ്‌മെന്റ് അസോസിയേഷന്‍ (ട്രിമ) വാര്‍ഷിക സമ്മേളനത്തില്‍ വെച്ച് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനില്‍ നിന്നും യു എസ് ടി സിഎസ്ആര്‍ ഗ്ലോബല്‍ പ്രോഗ്രാം മാനേജര്‍ സ്മിത ശര്‍മ, യു എസ് ടി തിരുവനന്തപുരം, കൊച്ചി, സിഎസ്ആര്‍ അംബാസഡര്‍മാരായ സോഫി ജാനറ്റ്, പ്രശാന്ത് സുബ്രമണ്യന്‍ എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി.

യു എസ് ടി പ്രവര്‍ത്തിക്കുന്ന ഇടങ്ങളിലെ സാമൂഹികപ്രാധാന്യമുളള ഉത്തരവാദിത്തങ്ങള്‍ (സിഎസ്ആര്‍) തിരിച്ചറിഞ്ഞ് ഫലപ്രദമായി ഇടപ്പെടുന്നതില്‍ കമ്പനി പ്രതിജ്ഞാബദ്ധമാണ്. ദേശീയ-അന്തര്‍ ദേശീയ തലത്തില്‍ ഐക്യരാഷ്ട്ര സംഘടനയുടെ സുസ്ഥിര വികസനലക്ഷ്യം 2030 എന്ന ചട്ടക്കൂടില്‍ നിന്നും പ്രവര്‍ത്തിക്കുകയെന്നതാണ് യു എസ് ടിയുടെ സിഎസ്ആര്‍ നയം. അതുപോലെ കോര്‍പ്പറേറ്റ് റെസ്‌പോണ്‍സിബിലിറ്റി പോളിസി 2014 ഷെഡ്യൂള്‍ ഏഴാം ചട്ടം അനുസരിച്ച് വിദ്യാഭ്യാസം, ആരോഗ്യം, പരിസ്ഥിതി, ഉപജീവനമാര്‍ഗ്ഗം, ദുരന്തനിവരാണം എന്നി മേഖലയില്‍ ഇടപ്പെട്ട് കാര്യക്ഷമമായി പ്രവര്‍ത്തിക്കുകയെന്നതും യു എസ് ടിയുടെ അംഗീകൃത നയമാണ്.

ഗ്രാമീണതലത്തില്‍ ഫലപ്രദമായരീതിയില്‍ പദ്ധതികള്‍ ആവിഷ്‌ക്കരിച്ച് നടപ്പില്‍ വരുത്തുന്നതിന് വിശ്വാസ്യയോഗ്യരായ എന്‍ജിഒ കളുടെ പങ്കാളിത്തവും സഹകരണവും ഉറപ്പുവരുത്തി പ്രവര്‍ത്തിക്കുന്ന രീതിയാണ് യു എസ് ടി വെല്‍ഫെയര്‍ ഫൗണ്ടേഷന്‍ പിന്തുടര്‍ന്നു വരുന്നത്. കമ്പനിയുടെ ജീവനക്കാരുടെ ഇടപഴകല്‍ സജീവമാക്കുന്ന ചട്ടക്കൂടുമായി സംയോജിപ്പിച്ചാണ് ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങള്‍. യു എസ് ടി ജീവനക്കാരുടെ സജീവ പങ്കാളിത്തവും ഫലപ്രാപ്തി അടിസ്ഥാനമാക്കിയുള്ള സിഎസ്ആര്‍ സംരംഭങ്ങളിലേക്കുള്ള സംഭാവനയും ഇത് ഉറപ്പാക്കുന്നു. യു എസ് ടി യുടെ 30,000-ലധികം ആഗോള ജീവനക്കാരിൽ 20 ശതമാനത്തിലധികം പേരും ലോകമെമ്പാടുമുള്ള വിവിധ ജനവിഭാഗങ്ങളുടെ ക്ഷേമം നേരിട്ട് മെച്ചപ്പെടുത്തുന്ന സി എസ് ആർ സംരംഭങ്ങളില്‍ സജീവമായി ഏര്‍പ്പെട്ടിരിക്കുന്നു. എല്ലാവരെയും ഉള്‍ക്കൊള്ളുന്ന കമ്മ്യൂണിറ്റി വികസനത്തിനും സ്ത്രീകളുടെയും ഭിന്നശേഷിക്കാരുടെയും ശാക്തീകരണത്തിനും പ്രത്യേകം ശ്രദ്‌ധിക്കുന്നു.

യു എസ് ടിയുടെ ശ്രദ്ധേയമായ ആഗോള സംരംഭങ്ങളിലൊന്നാണ് യു എസ് ടി സ്റ്റെപ്പ് ഇറ്റ് അപ്പ് പ്രോഗ്രാം. ഈ പദ്ധതി സ്ത്രീകള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും വയോജനങ്ങള്‍ക്കും സ്റ്റെം ഫീല്‍ഡുകളിലെ സ്ഥാനങ്ങളില്‍ തിളങ്ങാനുളള മതിയായ പരിശീലനം നല്‍കിവരുന്നു. ഇത് കൂടാതെ, സുസ്ഥിര ജീവിതത്തെ ത്വരിതപ്പെടുത്തുന്നതിനുള്ള ശ്രമങ്ങള്‍, ദരിദ്രര്‍ക്ക് വിദ്യാഭ്യാസം നല്‍കല്‍, ആരോഗ്യ മേഖലയില്‍ സഹായം നല്‍കല്‍, ഹരിത ഭൂമിയുടെ അതിജീവനത്തിനായുളള പോരാട്ടം എന്നിവ പ്രോത്സാഹിപ്പിക്കുന്നതുപോലെ വിവിധങ്ങളായ സാമൂഹ്യസേവന കര്‍മ്മപദ്ധതികളില്‍ യു എസ് ടി സിഎസ്ആര്‍ സജീവമായി ഇടപ്പെട്ടുവരുന്നു. കേരളത്തില്‍ 4,200-ലധികം വിദ്യാര്‍ത്ഥികളെ പിന്തുണയ്ക്കുന്ന ‘അഡോപ്റ്റ് എ സ്‌കൂള്‍’ പോലുള്ള പരിപാടികളും യു എസ് ടി വിജയകരമായി നടപ്പാക്കിയിട്ടുണ്ട്. യു എസ് ടിയുടെ സിഎസ്ആര്‍ തന്ത്രങ്ങൾ രൂപപ്പെടുന്നത് അതിന്റെ ഓഫീസ് ഓഫ് വാല്യൂസ് ആൻഡ് കള്‍ച്ചര്‍ (ഒവിസി) വഴിയാണ്. ഈ ഓഫീസിന്റെ മേല്‍ന്നോട്ടം വഹിക്കുന്നത് ഒരു ചീഫ് വാല്യുസ് ഓഫീസറാണ്. (സിവിഒ) സിവിഒയുടെ മേല്‍നോട്ടത്തില്‍ ഒരു സമര്‍പ്പിത ടീം ആയിരക്കണക്കിന് സന്നദ്ധപ്രവര്‍ത്തകര്‍ക്കൊപ്പം കമ്പനിയുടെ മൂല്യങ്ങളും സംസ്‌കാരവും സംരക്ഷിക്കുകയും ശക്തിപ്പെടുത്തുകയും കൂടാതെ സിഎസ്ആര്‍ കാമ്പെയ്നുകളും കാര്യക്ഷമമായി നടപ്പാക്കി വരുന്നു.

“ടിഎംഎ പഡോസന്‍ പുരസ്‌കാരം 2023 ലഭിച്ചതില്‍ ഞങ്ങള്‍ക്ക് അതിയായ സന്തോഷവും അഭിമാനവുമുണ്ട്. ഞങ്ങളുടെ ഉപഭോക്താക്കളും സമൂഹവും പ്രതീക്ഷിക്കുന്ന തലത്തില്‍ മികച്ച ഫലങ്ങളും സേവനങ്ങളും തുടര്‍ന്നും നല്‍കും. ഞങ്ങള്‍ പ്രവര്‍ത്തിക്കുന്ന ഇടങ്ങളിലുടനീളം സമഗ്രമായ വളര്‍ച്ചയ്ക്കും സാമൂഹിക വികസനത്തിനും സംഭാവന നല്‍കുമ്പോള്‍ തന്നെ പ്രാദേശിക സാമൂഹിക വിഭാഗങ്ങളെ സേവിക്കുന്നതില്‍ യു എസ് ടി പ്രതിജ്ഞാബദ്ധരാണ്. ഈ ബഹുമതി ഞങ്ങളുടെ എല്ലാ സഹകാരികള്‍ക്കും സമുഹത്തെ ഉചിതമായ രീതിയില്‍ പരിവര്‍ത്തിപ്പിക്കാനും, ഭുമിയുടെ സുസ്ഥിരമായ നിലനില്‍പ്പിനും വേണ്ടി പ്രവര്‍ത്തിക്കുന്നതിനുളള ശ്രമങ്ങള്‍ ഇരട്ടിയാക്കുന്നതിനുളള പ്രോത്സാഹനത്തിന്റെ ഒരു വലിയ ഉറവിടമാണ്,” യു എസ് ടി ചീഫ് വാല്യൂസ് ഓഫീസറും സെന്റര്‍ ഓപ്പറേഷന്‍സ് ആഗോള മേധാവിയുമായ സുനില്‍ ബാലകൃഷ്ണന്‍ പറഞ്ഞു.

കോവിഡ് പകര്‍ച്ചവ്യാധി പിടിമുറുക്കിയപ്പോള്‍ വൈദ്യസഹായം നല്‍കുന്നതിന് യു എസ് ടി ഇന്ത്യയിലുടനീളം സര്‍ക്കാർ സംവിധാനങ്ങൾ, ആശുപത്രികള്‍, ദുരിതാശ്വാസ പ്രവര്‍ത്തകര്‍, സര്‍ക്കാരിതര സംഘടനകള്‍ (എന്‍ജിഒ) എന്നിവരുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചു. ഇന്ത്യയിലെ കോവിഡ്-19 ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി യു എസ് ടി 10 കോടി രൂപ സംഭാവന നല്‍കി. ദുര്‍ബല വിഭാഗക്കാരായ ജനങ്ങള്‍ക്ക് അവശ്യം വേണ്ട മരുന്നിനും ആഹാരത്തിനും മറ്റ് അത്യാവശ്യങ്ങള്‍ക്കും വേണ്ടി സംഭാവനകള്‍ നല്‍കാന്‍ കമ്പനി അതിന്റെ ജീവനക്കാരെ പ്രോത്സാഹിപ്പിച്ചു.

Print Friendly, PDF & Email

Leave a Comment

More News