ഇന്നത്തെ രാശിഫലം (2023 ജൂണ്‍ 04 ഞായര്‍)

ചിങ്ങം : ഇന്ന്‌ നിങ്ങള്‍ ദിവസം മുഴുവന്‍ ജോലിക്കായി ചെലവഴിക്കും. വലിയ കമ്പനികളില്‍ ജോലി ചെയുന്നവര്‍ക്ക്‌ അവരുടെ മേലുദ്യോഗസ്ഥരോട്‌ വിധേയത്വം പ്രകടിപ്പിക്കേണ്ടിവരും. എല്ലാക്കര്യങ്ങളിലും ഇന്ന്‌ നിങ്ങള്‍ക്ക്‌ നല്ലൊരു ദിവസമാണെന്ന്‌ തെളിയിക്കപ്പെടും.

കന്നി : നിങ്ങളുടെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ഇന്നത്തെ നിങ്ങളുടെ ദിവസത്തിന്റെ അധിക സമയവും കവരും. പരീക്ഷ അടുത്തതിനാല്‍ കുട്ടികള്‍ പഠനത്തില്‍ കൂടുതല്‍ ശ്രദ്ധിക്കുകയും പഠന സമയവും ഒഴിവുസമയവും തമ്മില്‍ തുലനം ചെയ്യുകയും വേണം. നിക്ഷേപങ്ങള്‍ക്കിന്ന്‌ നല്ല ദിവസമാണ്‌.

തുലാം : നിങ്ങളുടെ അതേ മാനസികാവസ്ഥയുള്ളവരെ ഇന്ന്‌ കണ്ടുമുട്ടും. ഇന്ന്‌ ഉച്ചയ്ക്ക്‌ ശേഷം നിങ്ങള്‍ക്ക്‌ വളരെയധികം താത്പര്യമുള്ള ചര്‍ച്ചകള്‍ അവരുമായി നടത്തും. നിങ്ങള്‍ ഈ ലോകത്തിന്റെ വിജ്ഞാനം വര്‍ധിപ്പിക്കാന്‍ ശ്രമിക്കുകയും നിങ്ങളുടെ ശ്രമങ്ങളില്‍ വിജയിക്കുകയും ചെയും.

വൃശ്ചികം : പ്രേമവും അത്യുത്സാഹവും നിങ്ങള്‍ക്ക്‌ ജീവിതരീതികള്‍ പോലെയാണ്‌. ഈ ഘടകങ്ങളെ ഉയര്‍ത്തുവാന്‍ ഇന്ന്‌ നിങ്ങള്‍ ശ്രമിക്കും. എന്നാല്‍ അത്‌ അധികമാകാതിരിക്കാന്‍ ശ്രദ്ധിക്കണം ഇല്ലെങ്കില്‍ അത്‌ ഹാനികരമാകും.

ധനു : സ്ഥിരതയും ചിട്ടയുമുള്ള ഒരു ദിവസമായി നിങ്ങള്‍ക്കിന്ന്‌ തോന്നും. അധിക സമയവും നിങ്ങള്‍ ഇന്ന്‌ കുടുംബത്തോടൊപ്പം ചെലവഴിക്കും. ജോലിയെ സംബന്ധിച്ച്‌ ഇന്ന്‌ നിങ്ങള്‍ ശാന്തനായിരിക്കും. വൈകുന്നേരം നിങ്ങള്‍ പ്രകൃതിയുടെ ശാന്തതയും സൌന്ദര്യവും ആസ്വദിക്കും.

മകരം : നല്ല ആശയവിനിമയ പാടവം നിങ്ങള്‍ക്കുള്ളതുകൊണ്ട്‌ വളരെ ശാഠ്യമുള്ള ആളുകളെയും പാട്ടിലാക്കാന്‍ നിങ്ങള്‍ക്ക്‌ കഴിയും. കാര്യങ്ങളോട്‌ സമുചിതമായ പ്രതികരണങ്ങള്‍ നടത്തും. സാധാരണ ഒരു ദിവസമായി ഇന്ന്‌ കടന്നുപോകും.

കുംഭം : ചില കാര്യങ്ങളില്‍ നിന്ന്‌ നിങ്ങള്‍ക്ക്‌ രക്ഷപ്പെടാന്‍ ഒരു മാര്‍ഗവും കാണാതെ ചക്രവ്യൂഹത്തിലായപോലെ തോന്നും. എങ്കിലും ഒരു സ്വതന്ത്രവ്ൃയക്തിയെന്ന നിലയില്‍ നിങ്ങള്‍ ആരുടെയും സഹായമില്ലാതെ ബുദ്ധിമുട്ടുകളെ തരണം ചെയ്യും.

മീനം : യാത്രയെ നിങ്ങള്‍ സ്‌നേഹിക്കും. യാത്രകള്‍ ചെയ്യുന്നതിനായി കാരണങ്ങള്‍ കണ്ടെത്തുകയും ചെയ്യും. അതുകൊണ്ടുതന്നെ ഇന്ന്‌ നിങ്ങള്‍ ഒരു സാഹസിക യാത്രയ്ക്ക്‌ പുറപ്പെട്ടാല്‍ അത്ഭുതപ്പെടാനില്ല. കൂടാതെ, നിങ്ങളുടെ മുഷിപ്പിക്കുന്ന പതിവു ജീവിത ദുഃഖങ്ങളില്‍ നിന്നും യാത്ര നിങ്ങള്‍ക്ക്‌ ഒരവധി നല്‍കും.

മേടം : അസാധാരണമായവയിലും നിഗുഡമായവയിലും നിന്ന്‌ നിങ്ങള്‍ ഇന്ന്‌ അത്യധികമായി പ്രചോദനമുള്‍ക്കൊള്ളും. ഇന്ന്‌ നിങ്ങള്‍ക്ക്‌ അവയെ സംബന്ധിച്ച്‌ എന്തെങ്കിലും ചെയുന്നത്‌ ആസ്വദിക്കാന്‍ സാധിക്കും. കുറച്ച്പണം ഉത്തരം കാര്യങ്ങള്‍ വിശദീകരിക്കുന്ന പുസ്തകങ്ങള്‍ക്കായി മുടക്കുകയും ചെയ്യും. നിങ്ങള്‍ ഇത്തരം വിവരങ്ങള്‍ യുദ്ധത്തിനുവേണ്ടി
ഉപയോഗിക്കാതെ സമാധാനത്തിനുവേണ്ടി വിനിയോഗിക്കണം.

ഇടവം : ഇന്ന്‌ നിങ്ങളുടെ പോസിറ്റീവായ കാഴ്ച്ചപ്പാടുകളെയും നിങ്ങളുടെ നല്ല സ്വഭാവത്തെയും എതിര്‍ക്കുന്ന രീതിയിലുള്ള കാര്യങ്ങളൊന്നും തന്നെ ചെയ്യാതിരിക്കുക. നിങ്ങളുടെ സ്വഭാവഗുണത്തെ പ്രതിഫലിപ്പിക്കുന്ന രീതിയില്‍ മാത്രം പ്രതികരിക്കുക. ആരെയും നിങ്ങളുടെ നന്മയുടെ വഴി തടസപ്പെടുത്താന്‍ അനുവദിക്കാതിരിക്കുക.

മിഥുനം : ഇന്ന്‌ നിങ്ങളുടെ മാനേജര്‍മാര്‍ നിങ്ങള്‍ക്ക്‌ പുതിയ ഉത്തരവാദിത്തങ്ങള്‍ നല്‍കും. ദിവസത്തിന്റെ തുടക്കത്തിലുള്ള നിങ്ങളുടെ പ്രതിസന്ധികള്‍ എന്തായാലും വൈകുന്നേരമാകുമ്പോഴേക്കും വളരെ നല്ല രീതിയിലുള്ള ഫലങ്ങള്‍ നിങ്ങള്‍ക്ക്‌ കിട്ടിത്തുടങ്ങും. അത്‌ നിങ്ങളെ സന്തോഷിപ്പിക്കുന്നതുകൊണ്ട്‌ ഇന്നത്തെ ദിവസം നിങ്ങള്‍ക്ക്‌ ഒരു ആഘോഷമായി മാറും.

കര്‍ക്കടകം : ഇന്നത്തെ ദിവസം നിങ്ങള്‍ തുടങ്ങുന്നതുതന്നെ ഏറ്റവും ആവേശത്തോടെ ആയിരിക്കും. നിങ്ങളുടെ ആവേശവും ഉത്സാഹവും മറ്റുള്ളവരിലേക്കും പടര്‍ന്നുപിടിക്കും. എവിടെ പോയാലും അവിടെയൊക്കെ സന്തോഷമുണ്ടാക്കാന്‍ നിങ്ങള്‍ക്ക്‌ കഴിയുകയും ചെയ്യും. എന്നാല്‍ നിങ്ങളുടെ ഉത്സാഹത്തിന്‌ വലിയ ആയുസുണ്ടാവാനിടയില്ല. കാരണം, നിങ്ങളെ വിഷമിപ്പിക്കുന്ന ഒരു മോശമായ വാര്‍ത്ത കേള്‍ക്കാനിടയുണ്ട്‌. നിങ്ങള്‍ക്ക്‌ പിരിമുറുക്കമുണ്ടെങ്കില്‍ ഒരു ഇടവേളയെടുക്കുക. ദിവസം
അവസാനിക്കുന്നതോടെ പ്രശ്നങ്ങള്‍ ഒരു പരിധി വരെ കുറയും.

Print Friendly, PDF & Email

Leave a Comment

More News