ഉപവാസ പ്രാർത്ഥനകളും ഉണർവ്വ് യോ​ഗങ്ങളും ഹൂസ്റ്റണിൽ

ലോക സമാ​ധത്തിനായും, ഇന്ത്യയ്ക്കും അമേരിക്കയ്ക്കും വേണ്ടിയും പ്രാർത്ഥിക്കാന്‍ ജൂൺ 11 ഞായറാഴ്ച വൈകിട്ട് 6:30 മുതൽ ജൂൺ 17 ശനിയാഴ്ച വരെ ഹൂസ്റ്റണിലുളള ‍ഡെസ്റ്റിനി സെന്ററിൽ വച്ച് പ്രാർത്ഥന മീറ്റിം​ഗുകൾ നടത്തുന്നു. രാത്രി യോ​ഗങ്ങളിൽ പാസ്റ്റേഴ്സ് അനീഷ് ഏലപാറ, മൈക്കിൾമാത്യൂസ്, ഷിബു തോമസ്, വിൽസൻ വർക്കി, കെ. ജെ. തോമസ് കുമളി എന്നിവർ മുഖ്യ പ്ര​ഭാഷണങ്ങൾ നടത്തും.

പകൽ രാ​വിലെ 10 മണിക്കും, ഉച്ചയ്ക്ക് 2 മണിയ്ക്കും പ്രത്യേകം പ്രാർത്ഥന മീറ്റിം​ഗുകൾ ഉണ്ടായിരിക്കും. ഈ പ്രാവിശ്യത്തെ പ്രത്യേക യുവജന മീറ്റിം​ഗുകൾക്കായി ജൂൺ 12-ാം തിയ്യതി വൈകിട്ട് 6:30ന് പാസ്റ്റർ മൈക്കിൾ മാത്യു, പാസ്റ്റർ ക്ലിസ്റ്റഫർ പീറ്റർ എന്നിവർ നേതൃത്വം നൽകും. കഴിഞ്ഞ 18 വർഷമായി ഈ മീറ്റിം​ഗുകൾ നടന്നു വരുന്നു.

വിലാസം: 1622 സ്റ്റാഫോർഡ് ഷെയർ, സ്റ്റാഫോർഡ്, ടെക്സസ് 77477.

കൂടുതൽ വിവരങ്ങൾക്ക്: പെനിയേൽ മിനിസ്റ്ററി- 8324287645

Print Friendly, PDF & Email

Leave a Comment

More News