സ്കോളർഷിപ്പോടെ ട്രാവൽ & ടൂറിസം ഡിപ്ലോമ പഠനവും ജോലിയും

തിരുവനന്തപുരം: ഏഷ്യാന പസിഫിക്ക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം & മാനേജ്മെന്റ് സ്റ്റഡീസ് (AITMS) ജെയിൻ യൂണിവേഴ്സിറ്റി അംഗീകാരമുള്ള ട്രാവൽ & ടൂറിസം ഡിപ്ലോമ കോഴ്സിന്റെ പുതിയ ബാച്ച് ആരംഭിക്കുന്നു. 50 ശതമാനം സ്‌കോളർഷിപ്പ് ലഭിക്കുന്ന കോഴ്സ് കാലാവധി 6 മാസമാണ്. ഇതിൽ 4 മാസം ക്ലാസും 2 മാസം സ്റ്റൈപ്പന്റോട് കൂടിയുള്ള ട്രെയിനിങ്ങും നൽകുന്നു. ഓൺലൈനായും കോഴ്സിന് ചേരാം. +2 യോഗ്യതയുള്ള ഏതൊരാൾക്കും കോഴ്സിന് അപേക്ഷിക്കാം.

കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ജോലിയും AITMS നൽകുന്നു. സ്വദേശത്തും വിദേശത്തുമായി നിരവധി ട്രാവല്‍ ഏജന്‍സികള്‍, ഹോട്ടലുകള്‍, ടൂര്‍ ഓപ്പറേഷന്‍ കമ്പനികള്‍ എന്നിവരുമായി സഹകരിച്ചാണ് വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനവും ജോലിയും ഉറപ്പാക്കുന്നത്.

“സംസ്ഥാന സർക്കാരും കേന്ദ്ര സർക്കാരും ടൂറിസം മേഖലയുടെ പുരോഗതിക്ക് മികച്ച പദ്ധതികളാണ് മുന്നോട്ട് വെയ്ക്കുന്നത്. കോവിഡിന് ശേഷം എല്ലായിടത്തെയും ടൂറിസം മേഖല അതിവേഗമാണ് വളരുന്നത്. കോവിഡ് തരംഗത്തിൽ ടൂറിസം മേഖലയിൽ വന്ന ഒഴിവുകൾ ഇനിയും നികത്താനായിട്ടില്ല. അതിനായി യുവതീ-യുവാക്കൾക്ക് പരിശീലനം നൽകി നമ്മൾ ടൂറിസം മേഖല ശക്തമാക്കണം” AITMS ഡയറക്ടർ രവികുമാർ ആർ പറഞ്ഞു.

കോഴ്‌സ് വിവരങ്ങള്‍ക്ക് ബന്ധപ്പെടുക : Asiana Pacific Institute of Tourism & Management Studies- 9961694000, www.aitmseducation.com

Print Friendly, PDF & Email

Leave a Comment

More News