AI ക്യാമറയിൽ സർക്കാരിന് തിരിച്ചടി: പദ്ധതിയിലെ എല്ലാ പ്രവർത്തനങ്ങളും പരിശോധിക്കണമെന്ന് ഹൈക്കോടതി

കൊച്ചി: റോഡ്‌ ക്യാമറ പദ്ധതിയുടെ എല്ലാ ഇടപാടുകളും പരിശോധിക്കണമെന്ന്‌ ഹൈക്കോടതി. പദ്ധതി ഖജനാവിന്‌ എന്തെങ്കിലും നഷ്ടം വരുത്തിയിട്ടുണ്ടോ അല്ലെങ്കില്‍ അധിക ചിലവുകള്‍ ഉണ്ടാക്കിയിട്ടുണ്ടോ എന്ന്‌ നിര്‍ണ്ണയിക്കണമെന്ന്‌ കോടതി വിധിച്ചു.

കോടതി ഉത്തരവോ മുന്‍കൂര്‍ അനുമതിയോ ലഭിക്കുന്നതുവരെ ക്യാമറ പദ്ധതിക്കുള്ള ഫണ്ട്‌ കൈമാറുന്നതില്‍ നിന്ന്‌ സര്‍ക്കാരിനെ ഹൈക്കോടതി വിലക്കുകയും ചെയ്തു. പദ്ധതിയുടെ രേഖകള്‍ പരിശോധിക്കുമെന്ന്‌ ചീഫ്‌ ജസ്റ്റിസ്‌ എസ്‌ വി എന്‍ ഭട്ടിയും ജസ്റിസ്‌ ബസന്ത്‌ ബാലാജിയും അടങ്ങുന്ന ഡിവിഷന്‍ ബെഞ്ച്‌ അറിയിച്ചു.

എഐ ക്യാമറ ഇടപാടില്‍ ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം ആവശ്യപ്പെട്‌ പ്രതിപക്ഷ നേതാവ്‌ വി ഡി സതീശനുംരമേശ്‌ ചെന്നിത്തലയും സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജിയിലാണ്‌ ഹൈക്കോടതിയുടെ നിര്‍ദേശം. വിഷയത്തിലെ എതിര്‍പ്പിനെ അഭിനന്ദിച്ച കോടതി വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ഹര്‍ജിക്കാര്‍ക്ക്‌ അവസരം നല്‍കി.

വിഷയം ഉന്നയിച്ച്‌ പ്രതിപക്ഷം നടത്തിയ ഇടപെടലിനെ കോടതി അഭിനന്ദിച്ചു. എഐ ക്യാമറ ഇടപാട് സംബന്ധിച്ച്‌ വിശദമായ
സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ഹര്‍ജിക്കാര്‍ക്ക്‌ രണ്ടാഴുത്തെ സമയം അനുവദിച്ചിടുണ്ട്‌. മൂന്നാഴ്ചയ്ക്ക്‌ ശേഷം ഹര്‍ജി കോടതി വീണ്ടും പരിഗണിക്കും.

Print Friendly, PDF & Email

Leave a Comment

More News