വിദ്യാർത്ഥികൾ സമര്‍പ്പിച്ചിട്ടുള്ള വിദേശ സർവകലാശാലകളുടെ ബിരുദ സർട്ടിഫിക്കറ്റുകൾ പരിശോധിക്കണം; ഗവർണർക്ക് നിവേദനം

തിരുവനന്തപുരം: കേരളത്തിലെ സര്‍വ്വകലാശാലകളില്‍ ഉപരിപഠനത്തിന്‌ ചേരുന്ന വിദ്യാര്‍ത്ഥികള്‍ ഇതര സംസ്ഥാന സര്‍വകലാശാലകളിലെയും വിദേശ സര്‍വകലാശാലകളിലെയും ബിരുദ സര്‍ട്ടിഫിക്കറ്റുകളുടെയും അനുബന്ധ രേഖകളുടെയും സാധുത പരിശോധിക്കാന്‍ എല്ലാ സര്‍വകലാശാലകള്‍ക്കും നിര്‍ദേശം നല്‍കണമെന്ന്‌ സേവ്‌ യൂണിഡേഴ്ടിറ്റി ക്യാമ്പയിന്‍ കമ്മിറ്റി ആവശ്യപ്പെട്ടു. ഇത്‌ സംബന്ധിച്ച്‌ സമിതി ഗവര്‍ണര്‍ക്ക്‌ നിവേദനം നല്‍കി.

ഉന്നത വിദ്യാഭ്യാസത്തിന്‌ പ്രവേശനം നേടുന്ന കേരളത്തിലെ വിദ്യാര്‍ത്ഥികളുടെ ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ ഇതര സംസ്ഥാന
സര്‍വകലാശാലകളുടെ പരിശോധനയ്ക്ക്‌ വിധേയമാക്കുന്നത്‌ നമ്മുടെ സംസ്ഥാനത്തെ സര്‍വകലാശാലകള്‍ക്ക്‌ അറിയാം. എന്നാല്‍, ഇതര സംസ്ഥാന സര്‍വകലാശാലകളില്‍ നിന്ന്‌ ബിരുദം സമര്‍പ്പിച്ച്‌ കേരളത്തിലെ സര്‍വകലാശാലകളില്‍ പ്രവേശനം നേടുന്ന വിദ്യാര്‍ഥികളുടെ ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ സമാനമായ പരിശോധനയ്ക്ക്‌ വിധേയമാക്കാറില്ല.

ഈ പഴുതുപയോഗിച്ച്‌ വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ്‌ നിര്‍മ്മാതാക്കളില്‍ നിന്ന്‌ ബിരുദവും അനുബന്ധ രേഖകളും നേടിയാണ്‌ ചില
വിദ്യാര്‍ത്ഥികള്‍ കേരളത്തില്‍ പ്രവേശനം നേടുന്നതെന്ന്‌ വ്യാപകമായ ആക്ഷേപമുണ്ട്‌. ഇക്കാര്യം സര്‍വ്വകലാശാലകളുടെ
ശ്രദ്ധയില്‍പ്പെടുത്തിയിട്ടും അധികൃതര്‍ പരിശോധനയ്ക്ക്‌ തയ്യാറാകാത്തതിന്റെ പേരില്‍ കേരളത്തിലെ സര്‍വകലാശാലകളില്‍ വ്യാജ ബിരുദം ഉപയോഗിച്ച്‌ ഉപരിപഠനത്തിന്‌ പലരും ശ്രമിക്കുന്നുണ്ടെന്ന്‌ സമിതി നിവേദനത്തില്‍ ചൂണ്ടിക്കാട്ടി.

Print Friendly, PDF & Email

Leave a Comment

More News