KCAG സഹൃദവേദി ഉൽഘാടനം ചെയ്തു

കോട്ടയം രൂപതയുടെ ഓക്സിലറി ബിഷപ്പ് , മാർ ജോസഫ് പണ്ടാരശ്ശേരി അറ്റ്‌ലാന്റയിലെ ക്നാനായ സമുദായത്തിന്റെ ഉന്മേഷത്തിനും ഉണർവിനും മാറ്റ് കൂട്ടുവാൻ “വാരാന്ത്യ സഹൃദവേദി” പ്രവർത്തനോത്ഘാടനം, ജൂൺ 24 ന് നടത്തുകയുണ്ടായി. ക്രിസ്തീയ വിശ്വസത്തിനൊപ്പം, നമ്മളിലെ സഹൃദവും വളരെണമെന്നും, സമുദായം സഭയോട് ചേർന്ന് മുന്നോട്ട് പോകേണ്ടതാണെന്നും അതിനുവേണ്ടി മുൻകൈയെടുത്ത അറ്റ്ലാന്റയിലെ സംഘടനയെ അനുമോദിക്കുന്നതായും അദ്ദേഹം ഉൽഘാടനപ്രസംഗത്തിൽ അറിയിച്ചു.

KCAG എല്ലാ ശനിയാഴ്ചകളിലും വൈകുന്നേരം 5 മുതൽ 9 മണി വരെ, ദീപക് മുണ്ടുപാലത്തിങ്കലിന്റെ നേതൃത്വത്തിൽ യുവജനങ്ങള്ക്കായി ബാസ്കറ്റ്ബാൾ, വോളിബാൾ പരിശീലനവും, കളികളും നടത്തുന്നതിനോടപ്പം, ഷിബു കാരിക്കലിന്റെ നേതൃത്വത്തിൽ ഇൻഡോർ ഗെയിംസും നടത്തപെടുമെന്നും അറിയിച്ചു. ജോമോൾ തോമസിന്റെ മേൽനോട്ടത്തിൽ കുട്ടികള്ക്ക് മലയാളം പഠനവും, സാബു ചെമ്മലകുഴിയുടെ മേൽനോട്ടത്തിൽ ചെണ്ടയടി പരിശീലനവും ക്രിമീകരിച്ചിരിക്കുന്നു. വനിതകളുടെ വ്യായാമത്തിനായി “സുമ്പ ഡാൻസ് പ്രാക്റ്റീസും” നടത്തപെടുന്നതായിരിക്കും.

വാരാന്ത്യ സഹൃദവേദിയുടെ ലക്‌ഷ്യം നല്ലരീതിയിൽ മനസിലാക്കി, സമുദായത്തിന്റെ വളർച്ചക്കും ഐക്കിയതിനും ഏവരും വന്നു പങ്കുചേരണമെന്ന് ഭാരവാഹികൾ ആവിശ്യപ്പെട്ടു.

Print Friendly, PDF & Email

Leave a Comment

More News