ഭർത്താവിനൊപ്പം ഉള്ള ചിത്രങ്ങൾ എല്ലാം നീക്കി; നടി അസിനും വിവാഹ മോചനത്തിലേക്ക്?

മലയാള സിനിമയില്‍ നിന്ന് ബോളിവുഡിലേക്ക് ചേക്കേറിയ നടിമാരിലൊരാളാണ് അസിന്‍. നരേന്ദ്രൻ മകൻ ജയകാന്തൻ വക എന്ന സിനിമയിലാണ് താരം ആദ്യമായി അഭിനയിച്ചത്. എന്നാൽ, അതിനുശേഷം താരം അധികം മലയാളം സിനിമകൾ ചെയ്തിട്ടില്ല. തെലുങ്കിലും തമിഴിലും ഹിന്ദിയിലും ആയിരുന്നു കൂടുതൽ സിനിമകൾ. ബോളിവുഡില്‍ കത്തി നില്‍ക്കുമ്പോഴാണ് വിവാഹിതയാവുന്നത്.

2016-ലായിരുന്നു വിവാഹം. മൈക്രോസോഫ്റ്റ് ഇന്ത്യയുടെ മേധാവി രാഹുൽ ശർമയെ ആയിരുന്നു അസിന്‍ വിവാഹം കഴിച്ചത്. വിവാഹശേഷം അഭിനയം പൂർണമായി ഉപേക്ഷിക്കുകയും ചെയ്തു. 2017-ല്‍ ഇവർക്ക് ഒരു കുട്ടി ജനിച്ചു. അറിൻ എന്നാണ് കുട്ടിയുടെ പേര്. സമൂഹ മാധ്യമങ്ങളിൽ ഒട്ടും സജീവമല്ല താരം. വല്ലപ്പോഴും മാത്രമാണ് കുട്ടിയുടെ വിശേഷങ്ങൾ പങ്കുവെച്ചുകൊണ്ട് എത്താറുള്ളത്.

എന്നാൽ, നടിയുടെ ദാമ്പത്യജീവിതം ഇപ്പോൾ അത്ര സുഖത്തിലല്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇരുവരും വിവാഹമോചനത്തിന് നീങ്ങുകയാണ് എന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ ചർച്ച തുടങ്ങിയിട്ടുണ്ട്. കാരണം, ഭർത്താവിനൊപ്പമുള്ള ചിത്രങ്ങൾ എല്ലാം തന്നെ താരം ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിന്നും നീക്കം ചെയ്തിരിക്കുകയാണ്. എന്താണ് കാര്യം എന്ന് ചോദിച്ചുകൊണ്ട് നിരവധി ആരാധകർ രംഗത്തെത്തിയിട്ടുണ്ട് എങ്കിലും ഇതുവരെ നടി പ്രതികരിച്ചിട്ടില്ല.

അതേസമയം, ദാമ്പത്യ ജീവിതത്തിന് ഇത്രയും പ്രാധാന്യം നൽകിക്കൊണ്ട് സിനിമയിൽ നിന്ന് പോലും വിടവാങ്ങിയ താരത്തിന്റെ ദാമ്പത്യം എങ്ങനെയാണ് പ്രതിസന്ധിയിൽ ആയത് എന്ന് അറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകർ. എന്തായാലും വാർത്ത ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല എങ്കിലും വരും ദിവസങ്ങളിൽ കൂടുതൽ റിപ്പോർട്ടുകൾ ഇത് സംബന്ധിച്ച് വരും എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ.

Print Friendly, PDF & Email

Leave a Comment

More News