സീരിയൽ താരത്തിന്റെ ചികിത്സാ സഹായത്തിന് മമ്മൂട്ടിയെ വിളിച്ച വിവരങ്ങള്‍ പങ്കുവെച്ച് നടന്‍ മനോജ് (വീഡിയോ)

സിനിമാ സീരിയൽ മേഖലയിലൂടെ മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മനോജ്. സ്വന്തമായി ഒരു യൂട്യൂബ് ചാനൽ കൂടിയുണ്ട് ഇദ്ദേഹത്തിന്. ഇപ്പോൾ ഇദ്ദേഹം പങ്കുവെച്ച് ഏറ്റവും പുതിയ ഒരു വീഡിയോ ആണ് ശ്രദ്ധിക്കപ്പെടുന്നത്. സിനിമാ സീരിയൽ മേഖലയിലൂടെ തന്നെ ശ്രദ്ധിക്കപ്പെട്ട താരങ്ങളിൽ ഒരാളാണ് കൊല്ലം ഷാ. കുറച്ചുകാലങ്ങളായി ഇദ്ദേഹം ഹൃദയസംബന്ധമായ അസുഖങ്ങൾ മൂലം കഷ്ടപ്പെടുകയാണ്.

നാല് ബ്ലോക്ക് ആയിരുന്നു ഇദ്ദേഹത്തിന് ഉണ്ടായിരുന്നത്. ഓപ്പൺ ഹാർട്ട് സർജറി വേണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചു. എന്നാല്‍, സാമ്പത്തികമായി വലിയ ചെലവ് വരുന്ന ഈ സർജറിയുടെ കാര്യം സീരിയൽ കുടുംബം എന്ന സീരിയൽ താരങ്ങളുടെ ഗ്രൂപ്പില്‍ (ആത്മ) ചര്‍ച്ചയായി. സീരിയൽ താരങ്ങളും ടെക്നീഷ്യന്മാരും ഈ ഗ്രൂപ്പിൽ ഉണ്ട്. ചാരിറ്റിയുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ഈ ഗ്രൂപ്പിൽ വരാറുള്ളത്. അങ്ങനെയാണ് കൊല്ലം ഷാ എന്ന വ്യക്തിയുടെ കാര്യം ഗ്രൂപ്പിൽ ചർച്ചയായത്. കഴിഞ്ഞ കുറെ വർഷങ്ങളായി ഇൻഡസ്ട്രിയൽ സജീവമായ വ്യക്തിയാണ് ഷാ. ലൊക്കേഷനിൽ വെച്ച് നെഞ്ചുവേദന അനുഭവപ്പെട്ടതാണ് ഇദ്ദേഹത്തിന് ഹൃദയസംബന്ധമായ അസുഖമാണെന്ന് മനസ്സിലായത്.

ഇദ്ദേഹത്തിന്റെ സാമ്പത്തിക സ്ഥിതി അത്ര മികച്ചതായിരുന്നില്ല. ആത്മ സംഘടനയിലെ അംഗങ്ങൾ എല്ലാവരും അദ്ദേഹത്തെ സഹായിച്ചു. മമ്മൂക്കയുടെ സഹായം ചോദിച്ചാലോ എന്ന് മനസ്സിൽ ഉണ്ടായിരുന്നു. അതോടെ കൊല്ലം ഷാ ഇക്കയുടെ ഫോട്ടോ സഹിതം മമ്മൂട്ടിക്ക് മെസ്സേജ് അയച്ചു. പൊതുവേ എല്ലാ മെസ്സേജുകൾക്കും മറുപടി നൽകുന്ന മമ്മൂട്ടി എന്നാൽ അതിന് മറുപടി നൽകിയില്ല. മമ്മൂക്കയ്ക്ക് അത് ഇഷ്ടമായില്ല എന്നോർത്തുള്ള സങ്കടത്തിലായിരുന്നു മനോജ്. അതിനിടയിൽ സോറി പറഞ്ഞുകൊണ്ടും ഒരു മെസ്സേജ് അയച്ചു എങ്കിലും അതിനും മമ്മൂക്ക മറുപടി നൽകിയില്ല.

പതിനഞ്ചാം തീയതി മമ്മൂക്കയുടെ ഒരു ഫോണ്‍ കോൾ മനോജിന് വന്നു. മനോജ് പറഞ്ഞ കാര്യങ്ങൾ എല്ലാം ഞാൻ വിളിച്ചു പറയാം എന്നും മമ്മൂക്ക ഉറപ്പു നൽകി. അങ്ങനെ ചികിത്സ സൗജന്യമായി. മനോജ് എന്നു വിളിച്ചു മമ്മൂക്ക സംസാരിച്ചത് തനിക്ക് വലിയ കാര്യമാണ് എന്നും ഇതിൽപരം എന്ത് ഭാഗ്യമാണ് തന്നെപ്പോലൊരു കലാകാരന് ലഭിക്കാൻ ഉള്ളത് എന്നാണ് മനോജ് ചോദിക്കുന്നത്. അതേസമയം, ഇന്നായിരുന്നു കൊല്ലം ഷായുടെ സർജറി. എല്ലാവരും പ്രാർത്ഥിക്കണം എന്നാണ് മനോജ് പറയുന്നത്.

https://youtu.be/mVjPHcyCeqc

Print Friendly, PDF & Email

Leave a Comment

More News