നടി മീനാക്ഷി രവീന്ദ്രന് നേരെ സൈബർ ആക്രമണം

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മീനാക്ഷി രവീന്ദ്രൻ. ടെലിവിഷൻ റിയാലിറ്റി ഷോ മേഖലയിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. ലാൽ ജോസ് വിധികർത്താവായി എത്തിയ നായികാ നായകൻ എന്ന പരിപാടിയിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് താരം ‘ഉടൻ പണം’ എന്ന പരിപാടിയുടെ അവതാരകയായി. അതുവഴിയാണ് താരം ധാരാളം ആരാധകരെ നേടിയത്.

പിന്നീട് താരം മാലിക് എന്ന സിനിമയിൽ ഫഹദ് ഫാസിലിന്റെ മകളുടെ വേഷത്തില്‍ അഭിനയിച്ചു. ഈ സിനിമയിലെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെടുകയും പ്രേക്ഷക പ്രശംസ പിടിച്ചു പറ്റുകയും ചെയ്തു. സമൂഹ മാധ്യമങ്ങളിൽ താരം വളരെ സജീവമാണ് എന്ന് മാത്രമല്ല തന്റെ പുതിയ വിശേഷങ്ങൾ എല്ലാം തന്നെ താരം ആരാധകരുമായി പങ്കു വയ്ക്കാറുണ്ട്.

ഇപ്പോൾ താരം വലിയ രീതിയിലുള്ള സൈബർ അറ്റാക്ക് ആണ് നേരിട്ടുകൊണ്ടിരിക്കുന്നത്. വസ്ത്രധാരണത്തിന്റെ പേരിലാണ് ഇപ്പോൾ വലിയ രീതിയിൽ സൈബർ അറ്റാക്ക് നേരിട്ടുകൊണ്ടിരിക്കുന്നത്. മീനാക്ഷിയുടെ ഗ്ലാമർ ലുക്കിലുള്ള കുറച്ചു ചിത്രങ്ങൾ കുറച്ചുനാളുകൾക്കുമുണ്ടായിരുന്നു സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിയത്. പ്രശസ്ത തമിഴ് സംഗീത സംവിധായകൻ ആണ് അനിരുദ്ധ്. ഇദ്ദേഹത്തിന്റെ മ്യൂസിക് പരിപാടിയിൽ പങ്കെടുക്കുവാൻ വേണ്ടിയായിരുന്നു താരം എത്തിയത്.

കൊച്ചിയിൽ വച്ചായിരുന്നു പരിപാടി നടന്നത്. ഇതുവരെ കാണാത്ത ഗ്ലാമറസ് ലുക്കിൽ ആണ് പ്രത്യക്ഷപ്പെട്ടത്. നിരവധി ആളുകളാണ് നടിയെ വിമർശിക്കുന്നത്. അതേസമയം ഒരുപാട് യുവാക്കൾ നടിയെ സപ്പോർട്ട് ചെയ്തുകൊണ്ട് രംഗത്തെത്തുകയും ചെയ്തു. പത്തൊമ്പതാമത്തെ വയസ്സിലാണ് നടി സ്പൈസ് ജെറ്റിൽ ക്യാബിൻ ക്രൂ ആയി ജോലി ആരംഭിക്കുന്നത്. പിന്നീട് 22-ാം വയസ്സില്‍ ജോലി രാജി വെച്ച് അഭിനയ മേഖലയിലേക്ക് എത്തി.

Print Friendly, PDF & Email

Leave a Comment

More News