തട്ടിക്കൊണ്ടുപോയ മെക്‌സിക്കൻ സെക്യൂരിറ്റി ജീവനക്കാരെ മൂന്നു ദിവസത്തെ തിരച്ചിലിനൊടുവിൽ മോചിപ്പിച്ചു

മെക്‌സിക്കോ സിറ്റി: തെക്കൻ സംസ്ഥാനമായ ചിയാപാസിൽ നിന്ന് തട്ടിക്കൊണ്ടുപോയ പതിനാറ് മെക്‌സിക്കൻ സംസ്ഥാന സുരക്ഷാ മന്ത്രാലയ ജീവനക്കാരെ വെള്ളിയാഴ്ച മോചിപ്പിച്ചതായി മന്ത്രാലയ വക്താവ് പറഞ്ഞു.

ജോലി കഴിഞ്ഞ് തിരിച്ചുപോകും വഴി തലസ്ഥാനമായ ടക്‌സ്‌റ്റ്‌ല ഗുട്ടറസിന് സമീപമുള്ള ഹൈവേയിൽ വെച്ച് സായുധ സംഘം ചൊവ്വാഴ്ചയാണ് ജീവനക്കാരെ തട്ടിക്കൊണ്ടുപോയതെന്ന് അധികൃതർ പറഞ്ഞു.

1,000-ലധികം ഫെഡറൽ, സ്റ്റേറ്റ് ഏജന്റുമാർ തിരച്ചിലിൽ ചേർന്നു. ഈ ആഴ്ച ആദ്യം രണ്ട് പേരെ കസ്റ്റഡിയിലെടുത്തിരുന്നു.

ജീവനക്കാർ പോലീസ് ഉദ്യോഗസ്ഥരല്ല, അഡ്മിനിസ്ട്രേഷൻ തൊഴിലാളികളായിരുന്നു എന്ന് ചിയാപാസ് സുരക്ഷാ മന്ത്രാലയത്തിന്റെ വക്താവ് മാധ്യമങ്ങളോട് പറഞ്ഞു.

Print Friendly, PDF & Email

Leave a Comment

More News