അനുമതിയില്ലാതെ ഹജ്ജ് നിർവഹിക്കാൻ ശ്രമിച്ച 17,000 ത്തിലധികം പേർ അറസ്റ്റിൽ

റിയാദ് : ഈ വർഷം ആവശ്യമായ അനുമതിയില്ലാതെ ഹജ്ജ് നിർവഹിക്കാൻ ശ്രമിച്ചതിന് 17,615 പേരെ സൗദി അറേബ്യയിലെ സുരക്ഷാ അധികാരികൾ അറസ്റ്റ് ചെയ്തതായി പബ്ലിക് സെക്യൂരിറ്റി ഡയറക്ടറും ഹജ് സുരക്ഷാ കമ്മിറ്റി ചെയർമാനുമായ ലെഫ്. ജനറൽ മുഹമ്മദ് അൽ ബസ്സാമി അറിയിച്ചു.

അറസ്റ്റിലായവരിൽ 9,509 പേർ തൊഴിൽ, താമസ, അതിർത്തി സുരക്ഷാ ചട്ടങ്ങൾ ലംഘിച്ചതായും അദ്ദേഹം പറഞ്ഞു.

രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ 105 വ്യാജ ഹജ് കാമ്പെയ്‌നുകളും സുരക്ഷാ സേവനങ്ങൾ പിടിച്ചെടുത്തു. കാമ്പെയ്‌നുകൾക്ക് ഉത്തരവാദികളായവരെ അറസ്റ്റ് ചെയ്യുകയും പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്യുകയും ചെയ്തു.

ഹജ് പെർമിറ്റ് ഇല്ലാത്ത 202,695 പേരെ മക്കയുടെ പ്രവേശന കേന്ദ്രങ്ങളിൽ നിന്ന് തിരിച്ചയച്ചതായി അൽബസാമി പറഞ്ഞു. മക്കയിലേക്കും പുണ്യസ്ഥലങ്ങളിലേക്കും പ്രവേശിക്കാൻ അനുമതിയില്ലാത്ത 128,999 വാഹനങ്ങളും തിരിച്ചയച്ചിട്ടുണ്ട്.

ഹജ്ജ് സുരക്ഷാ സേനയുടെ പ്രയത്‌നങ്ങളെ അദ്ദേഹം പ്രശംസിക്കുകയും ഹജ്ജുമായി ബന്ധപ്പെട്ട സുരക്ഷാ, സംഘടനാ പദ്ധതികൾ ഉയർന്ന കാര്യക്ഷമതയോടും പ്രൊഫഷണലിസത്തോടും കൂടിയാണ് അവർ നടപ്പിലാക്കിയതെന്ന് ഊന്നിപ്പറഞ്ഞു.

 

Print Friendly, PDF & Email

Leave a Comment

More News