ഒക്‌ലഹോമ സിറ്റിയിൽ കൊടുങ്കാറ്റ്; പാലം ഭാഗികമായി ഒലിച്ചുപോയി

ഒക്ലഹോമ സിറ്റി :ഞായറാഴ്ച പുലർച്ചെ ഒക്ലഹോമയിൽ വീശിയടിച്ച ശക്തമായ കൊടുങ്കാറ്റിൽ വ്യാപകമായ നാശനഷ്ടങ്ങൾ സംഭവിച്ചു. പോസ്റ്റ് റോഡിനും മിഡ്‌വെസ്റ്റ് ബൊളിവാർഡിനും ഇടയിലുള്ള ബ്രിട്ടൺ റോഡിലുള്ള  പാലം കനേഡിയൻ നദിയിൽ നിന്നുള്ള വെള്ളപ്പൊക്കത്തിൽ ഭാഗികമായി ഒലിച്ചുപോയതായി ഒകെസി ഓഫീസ് ഓഫ് എമർജൻസി മാനേജ്‌മെന്റ് അറിയിച്ചു.

പാലം ഇപ്പോൾ അടച്ചിട്ടിരിക്കുകയാണെന്നും സാഹചര്യങ്ങൾ  വിലയിരുത്തി അറ്റകുറ്റപ്പണികൾ നടത്തുന്നതുവരെ അടച്ചിടുമെന്നും അധികൃതർ അറിയിച്ചു.

തിങ്കളാഴ്‌ച രാവിലെ സിറ്റി എഞ്ചിനീയർമാർ സ്ഥലത്തെത്തി  പരിശോധനകൾ  ആരംഭിച്ചു ഇപ്പോൾ, ഇത് പരിഹരിക്കുന്നതിന് എത്ര സമയമെടുക്കുമെന്ന് അറിയില്ല,  അത് ആഴ്‌ചകളാകാം, മാസങ്ങൾ ആകാം. നമുക്ക് അത് എത്രയും വേഗത്തിൽ പൂർത്തിയാക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. .പ്രദേശത്തുള്ള എല്ലാവരുടെയും സുരക്ഷയാണ് മുൻഗണനയെന്ന് എഞ്ചിനീയർമാർ പറഞ്ഞു

ഹൈവേയിലെത്താനുള്ള പ്രധാന മാർഗമാണ് ബ്രിട്ടൺ റോഡിലുള്ള  പാലം. നഗരത്തിൽ  താമസിക്കുന്ന  ധാരാളം ആളുകളെ ഇത് ശരിക്കും ബാധിക്കും,” എമർജൻസി ഓപ്പറേഷൻസ് മാനേജർ മൈക്ക് ലവ് ജൂനിയർ പറഞ്ഞു.

നാശനഷ്ടങ്ങൾ കാണുന്നതിന് തടസ്സങ്ങൾ മറികടക്കരുതെന്നും നിങ്ങൾ പ്രദേശത്ത് താമസിക്കുന്നുണ്ടെങ്കിൽ നിങ്ങളുടെ യാത്രയ്‌ക്കായി കുറച്ച് സമയം കൂടി പ്ലാൻ ചെയ്യണമെന്നും നഗരം പ്രദേശത്തുള്ളവരോട് അധിക്രതർ ആവശ്യപ്പെട്ടു.

Print Friendly, PDF & Email

Leave a Comment

More News