ഇന്നത്തെ രാശിഫലം (2023 ജൂലൈ 11 ചൊവ്വ)

ചിങ്ങം : നിങ്ങൾ ഇന്ന് വളരെ വികാരഭരിതനും ദുഃഖിതനുമായിരിക്കും. യഥാർഥ വികാരങ്ങൾ പ്രകടമാക്കുന്നതിനെ നിങ്ങളുടെ അഹന്ത തടയും. ഇത്‌ മനസിൽ വച്ച്‌ വേണം നിങ്ങളുടെ പ്രിയപ്പെട്ടവരുമായി ആശയവിനിമയം നടത്താൻ. പ്രണയത്തിനും പ്രണയിക്കാൻ ആഗ്രഹിക്കുന്നവർക്കും ഇന്നത്തെ ദിവസം നല്ലതാണ്.

കന്നി : മുൻപ്‌ നിങ്ങൾ ചെയ്‌ത നല്ല പ്രവൃത്തികളുടെ ഫലമെല്ലാം ഇന്ന് നിങ്ങൾക്ക്‌ ലഭിക്കും. മറ്റുള്ളവരുടെ ആജ്ഞകൾ പാലിക്കുന്നതിന് പകരം കാര്യങ്ങൾ സ്വന്തം രീതിയിൽ നിയന്ത്രിക്കുവാൻ നിങ്ങൾ ശ്രമിക്കും. ഓടി നടന്ന് ബുദ്ധിമുട്ടാതെ സ്വസ്ഥമായിരിക്കാൻ നിങ്ങളെ ഉപദേശിക്കുന്നു.

തുലാം : നിങ്ങളുടെ സൗന്ദര്യത്തേയും ആകാരഭംഗിയേയും കുറിച്ച്‌ ഇന്ന് നിങ്ങൾ വളരെ ബോധവാനാകും. നിങ്ങള്‍ക്ക് സാമ്പത്തിക നേട്ടത്തിനും സാധ്യത കാണുന്നു.

വൃശ്ചികം : സുഖകരവും സന്തുഷ്‌ടവുമായ ദിവസമാണ് വൃശ്ചിക രാശിക്കാരെ ഇന്ന് കാത്തിരിക്കുന്നത്. ഇന്ന് ഏറെ ഉന്മേഷവാനായിരിക്കുന്ന നിങ്ങള്‍ക്ക് കുടുംബത്തോടൊപ്പം കുറേ സമയം ആഹ്ളാദപൂര്‍വം ചെലവഴിക്കാന്‍ അവസരമുണ്ടാകും. മാതൃഭവനത്തില്‍ നിന്നുള്ള നല്ല വാര്‍ത്തകള്‍ നിങ്ങളെ കൂടുതല്‍ സന്തോഷിപ്പിക്കും. ജോലി സ്ഥലത്ത് നിങ്ങള്‍ക്ക് സഹകരണവും പിന്തുണയും നല്‍കുന്ന ജീവനക്കാര്‍ നിങ്ങള്‍ക്ക് സുഖകരമായ അന്തരീക്ഷം സൃഷ്‌ടിക്കും. അപൂര്‍ണമായ ജോലികള്‍ നിങ്ങള്‍ ഇന്ന് പൂര്‍ത്തീകരിച്ചേക്കും.

ധനു : നിങ്ങളുടെ ശ്രദ്ധ വേണ്ടുന്ന ജോലി പൂർത്തിയാക്കും. തർക്കങ്ങളെ മേശയ്ക്ക്‌ ചുറ്റുമിരുന്ന് യുക്തിപരമായി ചർച്ച ചെയ്‌ത് തീർക്കുന്നതിൽ വിജയിക്കും.

മകരം : മകരം രാശിക്കാരായ നിങ്ങൾക്ക് ഇന്നത്തെ ദിവസം ഒരു ശുഭ ദിനമായിരിക്കും. നിങ്ങൾ ഇന്ന് മുഴുവനും മാനസികമായും ശാരീരികമായും ഉത്സാഹത്തോടെയിരിക്കാൻ സാധ്യതയുണ്ട്. എന്നാൽ, കുടുംബാംഗങ്ങളുടെ പങ്കാളിത്തത്തോടെ നടന്ന ചില അഭികാമ്യമല്ലാത്ത സംഭവങ്ങൾ നിങ്ങളെ ഇന്ന് അസ്വസ്ഥരാക്കും. അതിനാൽ ഉറക്കമില്ലായ്‌മ നിങ്ങളെ ബുദ്ധിമുട്ടിച്ചേക്കാം. നിങ്ങൾക്കിന്ന് സാമ്പത്തിക നഷ്‌ടമുണ്ടായേക്കാം. അതുപോലെ നിങ്ങളുടെ പ്രശസ്‌തിയെ വ്രണപ്പെടുത്തുന്ന സംഭവങ്ങളും ഉണ്ടാകാൻ സാധ്യതയുണ്ട്.

കുംഭം : കുംഭം രാശിക്കാരായ നിങ്ങളുടെ നിഷേധാത്മക ചിന്തകൾ ഇപ്പോൾ ഭൂരിഭാഗവും മാറിയിട്ടുണ്ടാകും. കഴിഞ്ഞ രണ്ടാഴ്‌ചയ്ക്കുള്ളിൽ നിങ്ങൾ ആസ്വദിച്ച ഏറ്റവും മികച്ച ദിവസമായിരിക്കും ഇന്ന്. നിങ്ങൾക്കിന്ന് സന്തോഷവും, എളിമയും ഉണ്ടാകും. അതുപോലെ പുറത്ത് പോകാനും സാമൂഹികമായി കൂടിച്ചേരലുകൾ നടത്താനും ആഗ്രഹവും ഉണ്ടാകും.

മീനം : നിങ്ങൾ നിങ്ങളുടെ വളരെയധികം പണം ചെലവഴിക്കുന്ന ശീലം ഒഴിവാക്കണം. അതുപോലെ ആരെയും വേദനിപ്പിക്കാതിരിക്കാൻ നിങ്ങളുടെ സംസാരത്തിലും ഉത്സാഹത്തിമിർപ്പിലും കുറച്ച് ആത്മപരിശോധനകൾ നടത്തേണ്ടതുണ്ട്. എന്നാൽ പണത്തിന്‍റെ കാര്യത്തിൽ നിങ്ങളിന്ന് പ്രത്യേകം ശ്രദ്ധിക്കണം.

മേടം : ചില തീരുമാനങ്ങളെടുക്കാൻ ഇന്ന് നിങ്ങൾക്ക് ബുദ്ധിമുട്ടായിരിക്കും. എങ്കിലും ഉറപ്പുനൽകിയ കാര്യത്തിൽ നിശ്ചയദാർഢ്യത്തോട്‌ കൂടി നിൽക്കാൻ നിങ്ങൾക്ക്‌ കഴിയും. വൈകാരികമായ കാര്യങ്ങൾ നിങ്ങളെ ഉലയ്ക്കുമെങ്കിലും ഒരിക്കൽ തീരുമാനിച്ച കാര്യങ്ങളിൽ ഉറച്ച്‌ നിൽക്കും.

ഇടവം : ഇന്ന് നിങ്ങൾ തീർച്ചയായും നിങ്ങളുടെ പാദസംരക്ഷണത്തിന് ശ്രമിക്കും. നിങ്ങളുടെ മാനസികവും ശാരീരികവുമായ അസുഖങ്ങൾ ഇന്നത്തെ ദിവസം മുഴുവൻ മിതമായ വിധത്തിൽ തുടരും.

മിഥുനം : വികാരവും യുക്തിയും തുല്യമായി കൊണ്ടുപോകാൻ നിങ്ങളിന്ന് വളരെ കഠിനമായി ശ്രമിക്കും. നിങ്ങളുടെ പങ്കാളിയുമൊത്ത് വളരെ നല്ല ഒരു സമയം നിങ്ങൾക്ക്‌ ഇന്നുണ്ടാകും.

കര്‍ക്കടകം : അധികമായി വികാരപരവും അപ്രായോഗികവുമാകാതിരിക്കാൻ ശ്രദ്ധിക്കണം. അല്ലെങ്കിൽ നിങ്ങൾ സങ്കീർണമായ അവസ്ഥയിൽ പെടും. നിങ്ങളുടെ ഭക്ഷണശീലത്തേയും ആരോഗ്യത്തേയും കുറിച്ച്‌ വളരെ ശ്രദ്ധ വേണ്ട സമയമാണിത്.

Print Friendly, PDF & Email

Leave a Comment

More News