കൽബ ഇന്ത്യൻ സോഷ്യൽ ആൻഡ് കൾച്ചറൽ ക്ലബിൽ ‘സമ്മർ സ്‌മൈലിന്’ തുടക്കം

ഷാർജ: കൽബ ഇന്ത്യൻ സോഷ്യൽ ആൻഡ് കൾച്ചറൽ ക്ലബിൽ ജൂലൈ 07 മുതൽ ജൂലൈ 28 തിയ്യതി വരെ നീണ്ടുനിൽക്കുന്ന സമ്മർ സ്‌മൈൽ എന്നപേരിൽ സമ്മർക്യാമ്പിന് വർണ്ണാഭമായ തുടക്കം. ക്ലബ് ആക്റ്റിങ് സെക്രട്ടറി അബ്ദുൽ കലാം സ്വാഗതം പറഞ്ഞ ചടങ്ങിൽ ആർട്സ് സെക്രട്ടറിയും, പ്രോഗ്രാം കൺവീനറുമായ സുബൈർ എടത്തനാട്ടുകര ആദ്യക്ഷത വഹിച്ചു. ആക്റ്റിങ് പ്രസിഡണ്ട് ആന്റണി സി.എക്സ് ഉൽഘാടനം നിർവഹിച്ചു, ട്രഷറർ വി. ഡി മുരളീധരൻ, ഉപദേശക സമിതി അംഗം എൻ എം അബ്ദുസമദ്, ആർട്‌സ് കൺവീർ കെ പി മുജീബ്‌, സ്പോർട്സ് സെക്രട്ടറി ജോൺസൻ,വനിതാ കൺവീനർ നാൻസി വിനോദ്,ബാലവേദി വനിതാ വിങ് കോർഡിനേറ്റർ ജിദേശ് നാരായൺ എന്നിവർ ആശംസകൾ നേർന്നു. കൾച്ചറൽ സെക്രട്ടറി
വി. അഷറഫ് ചടങ്ങിൽ നന്ദിയും പറഞ്ഞു.

വേനൽ ചൂടിന്റെ ആലസ്യത്തെ മറികടന്ന് കലാപരവും, സാംസ്ക്കാരികപരവുമായ കുട്ടികളുടെ ഭാവനയെ തൊട്ടുണർത്തും വിധം ഒട്ടേറെ പരിപാടികൾ തെയ്യാറാക്കിയ സമ്മർക്യാമ്പിന്റെ ഉൽഘാടന വേളയിൽ കുട്ടികളുടെയും, രക്ഷിതാക്കളുടെയും നിറഞ്ഞ സാനിധ്യം ഏറെ ശ്രദ്ധേയമായി. ചിത്രകാരൻ അമീർ മണ്ണാർക്കാടിന്റെ നേതൃത്വത്തിൽ ചിത്രരചനാക്യാമ്പും, സുഭാഷ്, രാജേഷേഖരൻ നേതൃത്വം നൽകുന്ന നാടകക്കളരി, സഞജീവ് മേനോൻ നേതൃത്വം നൽകുന്ന കഥ, കവിത വർക്ക്ഷോപ്, സുമേഷ് നേതൃത്വം നൽകുന്ന സ്പോർട്സ് ആക്റ്റിവിറ്റി, സ്മിതാ പ്രദീപിന്റെ നേതൃത്വത്തിലുള്ള യോഗ ക്ലാസ്സ്, രാജേഷ് നേതൃത്വം നൽകുന്ന സംഗീത ക്ലാസ്സ്, കെ. പി മുജീബിന്റെ നേതൃത്വത്തിലുള്ള പ്രസംഗ മത്സരം,ക്വിസ്, ഉപന്യാസമത്സരങ്ങൾ, സുബൈർ, ജിദേശ് നാരായൻ നേതൃത്വം നൽകുന്ന മാപ്പിളപ്പാട്ട്, ലളിതഗാന മൽസരങ്ങൾ തുടങ്ങിയവ ക്യാമ്പിന് പകിട്ടേകുന്നവയാണ്.

അസിസ്റ്റന്റ് സ്പോർട്സ് സെക്രട്ടറി സമ്പത്ത് കുമാർ, ജോയിന്റ് ട്രഷറർ പ്രദീപ്, ബാബു ഗോപി,ഷഫാഹത് അലി, ജയലക്ഷ്മി പ്രദീപ്‌, സുനു സമ്പത്, ബീന ചന്ദ്രൻ, ബിനി മുരളീധരൻ, ശ്രീലക്ഷ്മി, ദേവിക്ക്, ആരാധ്യ മുരളി തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകുന്നു.

പങ്കെടുക്കാൻ താൽപ്പര്യമുള്ളവർക്ക് രജിസ്‌ട്രേഷൻ പൂർത്തീകരിച്ചു ഇനിയും ക്യാമ്പിൽ പങ്കെടുക്കാവുന്നതാണെന്ന് ക്യാമ്പ് പ്രതിനിധികൾ അറിയിച്ചു.

Print Friendly, PDF & Email

Leave a Comment