മണിപ്പൂരിലേക്ക് പോകാതെ പ്രധാനമന്ത്രി മോദി കർണാടകയും രാജസ്ഥാനും സന്ദർശിക്കുന്നത് തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട്: അശോക് ഗെലോട്ട്

ജയ്പൂർ: കലാപം നടക്കുന്ന മണിപ്പൂരില്‍ സന്ദര്‍ശനം നടത്താതെ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് കര്‍ണ്ണാടക, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങള്‍ സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി വിമര്‍ശിച്ച് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്. ശനിയാഴ്ച ജയ്പൂരിൽ വാർത്താസമ്മേളനത്തിലാണ് അദ്ദേഹം മോദിക്കെതിരെ രൂക്ഷ വിമര്‍ശനം അഴിച്ചുവിട്ടത്.

മണിപ്പൂർ കലാപവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അദ്ദേഹം ലക്ഷ്യമിട്ടിരുന്നു. പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന് മുന്നോടിയായുള്ള പ്രസ്താവനയിലൂടെ പ്രധാനമന്ത്രി മോദി രാജസ്ഥാന്റെ വികാരം വ്രണപ്പെടുത്തിയെന്നും അദ്ദേഹം ആരോപിച്ചു.

രാജസ്ഥാനിലെയും ഛത്തീസ്ഗഢിലെയും മുഖ്യമന്ത്രിമാർ സംസ്ഥാനത്തെ ക്രമസമാധാന നില പരിപാലിക്കണമെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞതാണ് രാജസ്ഥാന്റെ വികാരത്തെ വ്രണപ്പെടുത്തിയതെന്ന് ഗെലോട്ട് പറഞ്ഞു. പ്രധാനമന്ത്രിയുടെ പരാജയങ്ങളിൽ പൊതുജനങ്ങൾ കുണ്ഠിതരാണെന്നും അദ്ദേഹം പറഞ്ഞു.

മണിപ്പൂരിലേക്ക് പ്രധാനമന്ത്രി മോദിക്ക് പോകാൻ കഴിയുന്നില്ലെങ്കിൽ ഒരു യോഗം വിളിച്ച് മണിപ്പൂരിലെ സ്ഥിതിഗതികൾ അവലോകനം ചെയ്യണമായിരുന്നുവെന്ന് അശോക് ഗെലോട്ട് പറഞ്ഞു. കർണാടക, രാജസ്ഥാൻ തുടങ്ങിയ സ്ഥലങ്ങൾ തിരഞ്ഞെടുപ്പിനായി ഒരു പ്രധാനമന്ത്രി സന്ദർശിക്കുന്നത് ഞാൻ ആദ്യമായി കാണുകയാണെന്നും ഗെലോട്ട് പറഞ്ഞു.

 

Print Friendly, PDF & Email

Leave a Comment

More News