ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്‌ ബിർമിംഗ്‌ഹാമിൽ ഉമ്മൻ ചാണ്ടി അനുസ്മരണവും പുഷ്പാർച്ചനയും നടത്തി

ബിര്‍മിംഗ്‌ഹാം: മുൻ മുഖ്യമന്ത്രിയും രാഷ്ട്രീയ കേരളത്തിന്റെ ജനകീയ മുഖവുമായിരുന്ന ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ അനുശോചിച്ച് ബിർമിംഗ്‌ഹാമില്‍ ഇന്ത്യൻ ഓവർസീസ് കോൺഗ്രസിന്റെ നേതൃത്വത്തിൽ അനുസ്മരണ യോഗം സംഘടുപ്പിച്ചു.

ബിർമിംഗ്‌ഹാമിലെ വെനസ്ബറി സ്റ്റേഡിയം ഹാളിൽ ആണ് അനുസ്മരണ ചടങ്ങ് സംഘടുപ്പിച്ചത്.

ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്‌ യുകെ കേരള ഘടകം ഭാരവാഹികളായ ബോബിൻ ഫിലിപ്പ് സ്വാഗതവും, റോമി കുര്യാക്കോസ് നന്ദിയും അർപ്പിച്ചു.

മൗന പ്രാർത്ഥയോടെ ആരംഭിച്ച അനുസ്മരണ ചടങ്ങിൽ അംഗങ്ങൾ ഉമ്മൻ ചാണ്ടിയുടെ ഛായാചിത്രത്തിന് മുന്നിൽ പുഷ്പാർച്ചന നടത്തി.

ജോർജ് മാത്യു കൂരാച്ചുണ്ട്, ഈഗ്നെഷ്യസ് പേട്ടയിൽ, വിൻസെന്റ് ജോർജ്, കുര്യാക്കോസ്, എബി ജോസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു സംസാരിച്ചു.

Print Friendly, PDF & Email

Leave a Comment

More News