മമ്പുറം തങ്ങൻമാർ സ്ത്രീകളുടേയും കീഴാളരുടേയും വിമോചകർ: പി. സുരേന്ദ്രൻ

ചെമ്മാട്: ദളിത് സ്ത്രീകൾക്ക് മാറ് മറക്കാനുള്ള അവകാശത്തിന് വേണ്ടി നേരിട്ട് സമരം നയിക്കുകയും, കുടിയാന്മാരുടെ ഭൂ അധികാരത്തിനും വേണ്ടി പോരാടിയ ആത്മീയ രാഷ്ട്രീയമായിരുന്നു മമ്പുറം തങ്ങൻമാരുടെ മികച്ച സംഭാവനകളെന്ന് പ്രമുഖ എഴുത്തുകാരൻ പി. സുരേന്ദ്രൻ പറഞ്ഞു. ഫ്രറ്റേണിറ്റി മൂവ്മെൻ്റ് മലപ്പുറം ജില്ലാ കമ്മറ്റി ചെമ്മാട് മമ്പുറം തങ്ങൾ – ചരിത്രം വർത്തമാനം എന്ന തലക്കെട്ടിൽ സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം .

ഇന്ത്യൻ ദേശരാഷ്ട്രത്തിനകത്ത് മമ്പുറം തങ്ങളുടെ മനുഷ്യൻ്റെ വിമോചന രാഷ്ട്രീയം ചർച്ച ചെയ്യാൻ പോലും കഴിയുമോ എന്നതാണ് നമ്മുടെ ജനാധിപത്യത്തിൻ്റെ പ്രതിസന്ധിയെന്ന് ചരിത്രകാരൻ കെ.ടി. ഹുസൈൻ പറഞ്ഞു. എസ്. ഐ.ഒ സംസ്ഥാന സെക്രട്ടറി വാഹിദ് ചുള്ളിപ്പാറ, ഫ്രറ്റേണിറ്റി ജില്ലാ പ്രസിഡൻ്റ് ജംഷീൽ അബൂബക്കർ, വെൽഫെയർ പാർട്ടി തിരൂരങ്ങാടി മണ്ഡലം പ്രസിഡൻ്റ് ഹംസ വെന്നിയൂർ എന്നിവർ സംസാരിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ബാസിത് താനൂർ മോഡറേറ്ററായിരുന്നു. വൈസ് പ്രസിഡൻ്റ് വി.ടി.എസ് ഉമർ തങ്ങൾ സ്വാഗതവും മണ്ഡലം പ്രസിഡൻ്റ് അനസ് തിരൂരങ്ങാടി നന്ദിയും പറഞ്ഞു. സെമിനാറിന്‌ ശേഷം മലബാർ സമര ഗാനങ്ങൾ സാഹോദര്യ കലാസംഘം അവതരിപ്പിച്ചു.

Print Friendly, PDF & Email

Leave a Comment

More News