ബ്യൂട്ടിപാർലറിൽ നിന്ന് സ്വർണമാല മോഷ്ടിക്കാൻ ശ്രമിച്ച യുവതിയെ നാട്ടുകാര്‍ പിടികൂടി പോലീസിനു കൈമാറി; കവര്‍ച്ചയ്ക്കെത്തിയത് ബുര്‍ഖ ധരിച്ചും മുളകുപൊടി കൈയ്യില്‍ കരുതിയും

തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട് ബ്യൂട്ടിപാർലർ ജീവനക്കാരിയുടെ സ്വർണമാല തട്ടിയെടുക്കാൻ ശ്രമിച്ച യുവതിയെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്പിച്ചു. മാലിനി (46) എന്ന യുവതിയാണ് മുഖം മറച്ച ബുർഖ ധരിച്ച് മുളകുപൊടി ഉപയോഗിച്ച് കുറ്റകൃത്യം നടത്തിയത്.

നെടുമങ്ങാട് ഗേൾസ് ഹൈസ്കൂളിന് മുന്നിലുള്ള ബ്ലൂബെറി ബ്യൂട്ടി പാർലറിൽ ശനിയാഴ്ചയാണ് സംഭവം നടന്നത്. ശരീരം മുഴുവൻ മറയ്ക്കുന്ന, കണ്ണുകള്‍ മാത്രം കാണാവുന്ന ബുർഖ ധരിച്ചാണ് യുവതി ബ്യൂട്ടിപാർലറിൽ എത്തിയത്.
ജീവനക്കാരിയോട് ഒരു ത്രെഡിംഗ് വേണമെന്ന് ആദ്യം ആവശ്യപ്പെട്ടതനുസരിച്ച് ജീവനക്കാരി അത് ചെയ്തുകൊടുത്തു. പണം തന്റെ സഹോദര ഭാര്യയുടെ കൈയ്യിലാണെന്നും അവള്‍ അവൾ വരുന്നതുവരെ കാത്തിരിക്കണമെന്നും മാലിനി ജീവനക്കാരിയോടു പറഞ്ഞു.

ഇതിനിടെ ജീവനക്കാരികളിലൊരാളായ ശ്രീക്കുട്ടി ധരിച്ചിരുന്ന സ്വർണമാല പരിശോധിച്ച് സ്വർണമാണെന്ന് ഉറപ്പു വരുത്തിയിരുന്നു. ഉച്ചയ്ക്ക് രണ്ട് മണിയോടെ ബ്യൂട്ടിപാർലറിൽ ശ്രീക്കുട്ടി തനിച്ചായിരുന്നപ്പോൾ മാലിനി മുഖത്ത് മുളകുപൊടി എറിഞ്ഞ് സ്വർണമാല തട്ടിയെടുത്ത് രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു.

ആക്രമണത്തിനിരയായ ശ്രീക്കുട്ടി നിലവിളിച്ച് പാർലറിന്റെ മുൻവശത്തെ ചില്ല് തകർത്ത് പുറത്തിറങ്ങി സഹായത്തിനായി മുറവിളി കൂട്ടി മറ്റ് കടയുടമകളെയും ആളുകളെയും അറിയിച്ചു. അവർ സംഭവസ്ഥലത്തെത്തി മാലിനിയെ രക്ഷപ്പെടാൻ അനുവദിക്കാതെ തടഞ്ഞുവച്ചു. തുടർന്ന് നെടുമങ്ങാട് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.

Print Friendly, PDF & Email

Leave a Comment

More News