റാന്നി സെന്റ് തോമസ് കോളേജ് മുൻ പ്രിൻസിപ്പൽ പ്രൊഫ. ബാബു ജോസഫ് അമേരിക്കയിൽ

ഹൂസ്റ്റൺ : റാന്നി സെന്റ് തോമസ് കോളേജ് മുൻ പ്രിൻസിപ്പാളും സാമൂഹ്യ പ്രവർത്തകനുമായ പ്രൊഫ.ബാബു ജോസഫ് ഹൃസ്വ സന്ദർശനാർഥം അമേരിക്കയിലെത്തി.

1992 മുതൽ 2002 വരെ കോളേജ് പ്രിൻസിപ്പാളായിരുന്ന കാലഘട്ടം കോളേജിന്റെ സുവർണ കാലഘട്ടമായിരുന്നു. സെന്റ് തോമസ് കോളേജിനെ ഒരു കമ്മ്യൂണിറ്റി കോളേജായി ഉയർത്തുന്നതിനുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങൾ ശ്രദ്ധേയമാണ്.

വിവിധ വകുപ്പുകളോട് അനുബന്ധിച്ച് തൊഴിലധിഷ്‌ഠിത പ്രോഗ്രാമുകൾ ആരംഭിക്കുന്നതിനു പുറമേ 6 പുതിയ കോഴ്‌സുകൾ 3 ബിരുദാനന്തര ബിരുദവും 3 ബിരുദാനന്തര കോഴ്‌സുകളും (എം. കോം, എംഎസ്‌സി, കെമിസ്ട്രി, എംഎസ്‌സി ഫിസിക്‌സ്, ബിഎ ഹിസ്റ്ററി, ബിഎ ട്രാവൽ ആൻഡ് ടൂറിസം, ബിഎസ്‌സി, കമ്പ്യൂട്ടർ സയൻസ്‌) ആ കാലഘട്ടത്തിലാണ് കോളേജിൽ ആരംഭിച്ചത്.    .

കോളേജ് ലൈബ്രറിയുടെ സൗന്ദര്യവൽക്കരണവും പുനർരൂപകൽപ്പനയും, സമ്പൂർണ്ണ കമ്പ്യൂട്ടർ സെന്റർ, യുജിസി പിന്തുണയുള്ള വനിതാ ഹോസ്റ്റൽ, വനിതാ കേന്ദ്രം, കോൺഫറൻസ് ഹാൾ, കോളേജ് ഗസ്റ്റ് ഹൗസ്, ഓരോ വകുപ്പിനും പ്രത്യേക ബ്ലോക്കുകൾ, സെന്റർ ഫോർ ഫാഷൻ ഡിസൈൻ, സ്ത്രീകൾക്ക് ഇരുചക്രവാഹന പരിശീലനം, വിദ്യാർത്ഥികളുടെ കൗൺസിലിംഗ് പ്രോഗ്രാം, കരിയർ പ്ലെയ്‌സ്‌മെന്റ് പ്രോഗ്രാം, ഇലക്‌ട്രോണിക് വർക്ക്‌ഷോപ്പ്, ആയുർവേദ ഔഷധത്തോട്ടം എന്നിവ കോളേജിൽ ആരംഭിക്കുന്നതിന് കഴിഞ്ഞു.

ഓഫീസ് ജോലികൾ ഓട്ടോമേറ്റ് ചെയ്തു. ഇന്ത്യയിലും വിദേശത്തും പൂർവ്വ വിദ്യാർത്ഥി സംഘടനകൾ ആരംഭിച്ചു. വളരെ ശക്തമായ ഒരു പേരന്റ് ടീച്ചർ അസോസിയേഷൻ നിലവിൽ വന്നു. അൽമ കോളേജ് യുഎസ്എയുമായി സഹകരിച്ച് ഒരു കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് കോച്ചിംഗ് പ്രോഗ്രാം ആരംഭിച്ചു. എൻ.സി.സി ഡയറക്ടറേറ്റുമായി സഹകരിച്ച് ഒരു അഡ്വഞ്ചർ ക്ലബ് ആരംഭിക്കുകയും വിദ്യാർത്ഥികൾ പമ്പാനദിയുടെ  ഉത്ഭവസ്ഥാനം കാണുന്നതിന് പോകുന്നതിനും സാധിച്ചു.

സമീപ പഞ്ചായത്തിലെ തിരഞ്ഞെടുത്ത നിർധനരായ സ്ത്രീകൾക്കു പരിശീലനവും നൽകുന്ന പദ്ധതിയും ആരംഭിച്ചു. കോളേജിനടുത്തുള്ള ആനത്തടം ഗ്രാമ ദത്തെടുത്ത് പല ഗ്രാമീണ വികസന പ്രവർത്തങ്ങൾക്കും നേതൃത്വം നൽകിയ ബാബു ജോസഫ് സാറിന്റെ ഗാന്ധിയൻ ദര്ശനങ്ങളും കാഴ്ചപാടുകളും  എടുത്തുപറയേണ്ടതാണ്. ജന നന്മക്കുപകരിക്കുന്ന വിവിധ ആശയങ്ങളുടെ ഉടമയാന്ന്  ബാബു ജോസഫ് സാർ

വിശ്വാസം, ജനാധിപത്യം, വിദ്യാഭ്യാസം എന്നീ മേഖലകളിലെ പ്രവർത്തനങ്ങൾക്ക് ജോൺ ടെമ്പിൾടൺ ഫൗണ്ടേഷൻ 2006-ൽ അദ്ദേഹത്തിനു അവാർഡ് നൽകി ആദരിച്ചു.

നാഷണൽ ബോർഡ് ഓഫ് ഓൾ ഇന്ത്യ അസോസിയേഷൻ ഫോർ ക്രിസ്ത്യൻ ഹയർ എജ്യുക്കേഷനിലേക്ക് (AIACHE) രണ്ടുതവണ തിരഞ്ഞെടുക്കപ്പെട്ടു. കേരള ഷിപ്പിംഗ് കോർപ്പറേഷന്റെ ഉടമസ്ഥതയിലുള്ള ഒരേയൊരു കപ്പലായ എംവി കൈരളി എന്ന കപ്പലിന്റെ തിരോധാനത്തെ കുറിച്ച് അന്വേഷിക്കാനുള്ള അന്വേഷണ കമ്മീഷനിലും അദ്ദേഹം അംഗമായിരുന്നു.

.ഇപ്പോൾ കോട്ടയത്തു വിശ്രമം ജീവിതം നയിച്ച് വരുന്നു. കമ്മ്യൂണിറ്റി കോളേജ് എന്ന ആശയത്തിനു ഒരു തുടക്കം ഇടാൻ കഴിഞ്ഞതിൽ ചാരിതാർഥ്യമെന്നുണ്ടെന്ന് കോളേജ് പൂർവ വിദ്യാർത്ഥി കൂടിയായ ഈ ലേഖകനോട്
പറഞ്ഞു.

കോളജിൽ നിന്ന് വിരമിച്ചതിന് ശേഷം സ്‌കൂളുകൾ ദത്തെടുക്കൽ, പാവപ്പെട്ട കുട്ടികളെ സഹായിക്കൽ, ഗ്രാമങ്ങൾ ദത്തെടുക്കൽ തുടങ്ങിയ സാമൂഹിക പ്രവർത്തനങ്ങളിൽ വ്യാപൃതനായി വരുന്നു.

2022 ൽ 75 വയസ്സ് പൂർത്തിയാക്കിയ ബാബു ജോസഫ് സാറിനെ ആദരിക്കാൻ 1975-77 പ്രീഡിഗ്രി കോമേഴ്‌സ് ബാച്ചിന്റെ നേതൃത്വത്തിൽ തിരുവനന്തപുരത്തു ഒരുക്കിയ “സൗഹൃദ കൂട്ടായ്മ” സാറിന്റെ ജീവിതത്തിലെ മറക്കാനാവാത്ത അനുഭവമായിരുന്നെന്നു അദ്ദേഹം പറഞ്ഞു.  ജസ്റ്റിസ് സിറിയക് ജോസഫ്, സ്വാമി ഗുരുരത്നം  ജ്ഞാനതപസ്വി, റാന്നി മുൻ എംഎൽഎ രാജു എബ്രഹാം, പ്രൊഫ.ഡോ.ജാൻസി ജെയിംസ്,  ഡോ.കുഞ്ചെറിയ.പി.ഐസക്, ജെയിംസ് ജോസഫ്,  ജോജി എബ്രഹാം പനച്ചമൂട്ടിൽ, കെ.കെ. ജോൺസൻ,   തുടങ്ങിയ പ്രമുഖ വ്യക്തികളുടെ സാന്നിധ്യം ആ സമ്മേളനത്തെ ഉജ്ജ്വലമാക്കി.

ആ കൂട്ടായ്മ ഗുരുവന്ദനമായി സമർപ്പിച്ച ” കാലത്തിനു മുമ്പേ ഒഴുക്കിനെതിരെ ” എന്ന പുസ്തകം നിറയെ സാറിന്റെ ശിഷ്യസമ്പത്തുക്കളുടെ ഓര്മക്കുറിപ്പുകളാണ്.

സെപ്തംബർ  8 ന്  കേരളത്തിലേക്കു അദ്ദേഹം   മടങ്ങി പോകും.

കണക്ടികട്ടിലുള്ള മകൾ പ്രിയങ്കയുടെയടുത്ത് ഹൃസ്വ സന്ദർശനാർത്ഥം എത്തിയ പ്രൊഫ.ബാബു ജോസഫിനെ താഴെപറയുന്ന നമ്പരുകളിൽ ബന്ധപ്പടാവുന്നതാണ്.

203 667 7171
9447115020 (വാട്സ്ആപ്)

Print Friendly, PDF & Email

Leave a Comment