ഡോ. വന്ദന ദാസ് വധം: പ്രതിയായ അദ്ധ്യാപകൻ സന്ദീപിനെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു

തിരുവനന്തപുരം: ഡോ. വന്ദന ദാസിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ജി സന്ദീപിനെ കേരള സർക്കാർ പിരിച്ചുവിട്ടു.
ആരോപണവിധേയനായ സന്ദീപിനെ തല്‍സ്ഥാനത്ത് നിന്ന് പുറത്താക്കിയതായി സംസ്ഥാന വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഇന്ന് വൈകീട്ട് അറിയിച്ചു. കൊല്ലം നെടുമ്പന യുപി സ്കൂളിൽ അദ്ധ്യാപകനായിരുന്നു സന്ദീപ്. കൊലപാതകത്തിൽ അച്ചടക്ക നടപടികളുടെ ഭാഗമായാണ് ഈ നടപടി.

മെയ് 10-ന് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വൈദ്യപരിശോധനയ്‌ക്കായി പോലീസ് കൊണ്ടുപോയപ്പോഴാണ് സന്ദീപ്, ഹൗസ് സർജൻ ഡോ. വന്ദനയെ പോലീസ് നോക്കിനില്‍ക്കേ മാരകമായി ആക്രമിച്ചത്. നിരവധി കുത്തേറ്റ ഡോ. വന്ദന പിന്നീട് മരണത്തിന് കീഴടങ്ങി.

വകുപ്പുതല അന്വേഷണത്തിനൊടുവിൽ ഡോക്‌ടറെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ഇയാളെ തൽസ്ഥാനത്തുനിന്ന് സസ്‌പെൻഡ് ചെയ്‌തിരുന്നു.

ഭാവിയിൽ സർക്കാർ നിയമനത്തിന് സന്ദീപിന് അർഹതയില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി. മുമ്പ് മറ്റൊരു കേസിൽ സസ്‌പെൻഷനിലായിരിക്കെയാണ് പ്രതി കൊലപാതകം നടത്തിയത്.

 

Print Friendly, PDF & Email

Leave a Comment

More News