വന്ദന ദാസ് വധക്കേസ്: സിബിഐ അന്വേഷണം വേണമെന്ന ഹർജി ഹൈക്കോടതി തള്ളി

കൊച്ചി: ഡോ. വന്ദന ദാസിൻ്റെ മരണം സംബന്ധിച്ച അന്വേഷണം സി.ബി.ഐയ്ക്ക് കൈമാറണമെന്ന ഹർജി കേരള ഹൈക്കോടതി ഇന്ന് (ഫെബ്രുവരി 6 ചൊവ്വാഴ്‌ച) തള്ളി. അന്വേഷണം കേന്ദ്ര അന്വേഷണ ഏജൻസിക്ക് കൈമാറണമെന്നാവശ്യപ്പെട്ട് വന്ദന ദാസിൻ്റെ മാതാപിതാക്കൾ ഹൈക്കോടതിയെ സമീപിച്ചിരുന്നു.

പോലീസ് അന്വേഷണത്തിൻ്റെ സത്യസന്ധതയെയോ വിശ്വാസ്യതയെയോ സംശയിക്കുന്നതിനുള്ള കാരണങ്ങളൊന്നും ഹരജിക്കാർക്ക് ഹാജരാക്കാൻ കഴിഞ്ഞില്ലെന്ന് ഹര്‍ജി തള്ളിക്കൊണ്ട് കോടതി പറഞ്ഞു. പ്രതിയുടെ ജാമ്യാപേക്ഷയും കോടതി തള്ളി.

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സയ്ക്കായി കൊണ്ടുവന്ന സന്ദീപിൻ്റെ ആക്രമണത്തെ തുടർന്ന് 2023 മെയ് 10 ന് യുവതി മരണത്തിന് കീഴടങ്ങുകയായിരുന്നു.

പോലീസ് അന്വേഷണം കാര്യക്ഷമമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മാതാപിതാക്കൾ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. ഹരജിയെ എതിർത്ത സംസ്ഥാനം, കേസിൽ പോലീസ് കാര്യക്ഷമമായ അന്വേഷണം നടത്തുന്നുണ്ടെന്ന് വാദിച്ചു.

Print Friendly, PDF & Email

Leave a Comment

More News