പാക്കിസ്ഥാനിൽ നിന്നുള്ള വധുവിന്റെയും ഇന്ത്യയിൽ നിന്നുള്ള വരന്റെയും നിക്കാഹ് ഓൺലൈനിൽ നടത്തി

ജയ്പൂർ: നിക്കാഹിന്റെ എല്ലാ ചടങ്ങുകളും വെർച്വല്‍ ആയി നടന്നതിനാൽ പാക്കിസ്താനിൽ നിന്നുള്ള വധുവും ഇന്ത്യയിലെ രാജസ്ഥാനിൽ നിന്നുള്ള വരനും ഓൺലൈനിൽ വിവാഹിതരായി. ഒരു ഖാസിയുടെ കാര്‍മ്മികത്വത്തില്‍ നടന്ന നിക്കാഹിന് കറാച്ചിയിൽ സന്നിഹിതയായ വധു പറഞ്ഞു… “ഖബൂൽ ഹേ”. ഈ പ്രത്യേക ഓൺലൈൻ നിക്കാഹ് ബുധനാഴ്ച ജോധ്പൂരിലാണ് നടന്നത്. ജോധ്പൂരിൽ താമസിക്കുന്ന മുഹമ്മദ് അഫ്‌സലിന്റെ ഇളയ മകൻ അർബാസാണ് പാക്കിസ്താനി യുവതിയായ അമീനയെ വിവാഹം കഴിച്ചത്. കറാച്ചിയിൽ വെച്ചായിരുന്നു വിവാഹം നിശ്ചയിച്ചിരുന്നതെങ്കിലും വിസയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ കാരണം നിക്കാഹ് ഓൺലൈനായി നടത്തുകയായിരുന്നു. ഈ അതുല്യമായ വിവാഹത്തിൽ, അർബാസിന്റെയും അമീനയുടെയും കുടുംബാംഗങ്ങൾ ഓൺലൈനില്‍ ആചാരങ്ങൾ നടത്തി. വീഡിയോ കോൺഫറൻസിലൂടെയാണ് ഇരു കുടുംബങ്ങളെയും ബന്ധിപ്പിച്ചത്. രണ്ട് വലിയ എൽഇഡി സ്‌ക്രീനുകളും ലാപ്‌ടോപ്പുകളും വേദിയിൽ സ്ഥാപിച്ചിട്ടുണ്ടായിരുന്നു. പാക്കിസ്താനില്‍ നിന്നുള്ള വധു ജോധ്പൂർ സന്ദർശിക്കാറുണ്ടെന്ന് വരന്റെ പിതാവ് മുഹമ്മദ് അഫ്‌സൽ പറഞ്ഞു. “അവിടെയുള്ള പെൺകുട്ടിയും…

ഉക്രൈൻ സമാധാന ചർച്ചകളിൽ പങ്കെടുക്കാൻ ഇന്ത്യന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ ജിദ്ദയിൽ എത്തി

ജിദ്ദ : റഷ്യ-യുക്രൈൻ യുദ്ധം ചർച്ച ചെയ്യുന്നതിനായി ശനിയാഴ്ച സൗദി അറേബ്യയിൽ നടക്കുന്ന ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളുടെയും മറ്റ് ഉദ്യോഗസ്ഥരുടെയും ഉച്ചകോടിയിൽ പങ്കെടുക്കാൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ ജിദ്ദയിലെത്തി. സൗദി അറേബ്യയിലെ ഇന്ത്യൻ അംബാസഡർ സുഹേൽ ഖാൻ, കോൺസൽ ജനറൽ മുഹമ്മദ് ഷാഹിദ് ആലം ​​എന്നിവർ ചേർന്ന് ജിദ്ദ വിമാനത്താവളത്തിൽ ഡോവലിനെ സ്വീകരിച്ചു. “ഉക്രെയ്നുമായി ബന്ധപ്പെട്ട ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളുടെ യോഗത്തിൽ പങ്കെടുക്കാനാണ് അജിത് ഡോവൽ ജിദ്ദയിലെത്തിയത്. അംബാസഡർ ഡോ. സുഹെൽ ഖാനും കോൺസൽ ജനറൽ മുഹമ്മദ് ഷാഹിദ് ആലമും ചേർന്ന് അദ്ദേഹത്തെ ജിദ്ദ എയർപോർട്ടിൽ സ്വീകരിച്ചു,” റിയാദിലെ ഇന്ത്യൻ എംബസി ട്വിറ്ററിൽ അറിയിച്ചു. റഷ്യയുമായുള്ള സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിൽ ഉക്രേനിയൻ പ്രസിഡന്റ് വോളോദിമർ സെലെൻസ്‌കിയുടെ സമാധാന പദ്ധതിയെക്കുറിച്ച് ചർച്ച ചെയ്യാനാണ് തീരദേശ നഗരമായ ജിദ്ദയിൽ യോഗം സംഘടിപ്പിക്കുന്നത്. ഉച്ചകോടിയിൽ ഇന്ത്യയുടെ പങ്കാളിത്തം വിദേശകാര്യ…

‘ബാര്‍ബി’ ചിത്രം ഓഗസ്റ്റ് 10ന് യു എ ഇയില്‍ റിലീസ് ചെയ്യും

അബുദാബി: ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബാർബി ചിത്രം പ്രതീക്ഷിച്ച റിലീസിന് രണ്ടാഴ്ച മുമ്പ് ഓഗസ്റ്റ് 10 വ്യാഴാഴ്ച യുണൈറ്റഡ് അറബ് എമിറേറ്റ്‌സിലെ (യുഎഇ) തിയേറ്ററുകളിൽ റിലീസ് ചെയ്യും. വോക്‌സ് സിനിമാസ്, റോക്‌സി സിനിമാസ്, റീൽ സിനിമാസ് എന്നിവയില്‍ 15 വയസ്സിനു മുകളിലുള്ളവര്‍ക്ക് ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. നിരോധനത്തെക്കുറിച്ചുള്ള ആഴ്ചകളുടെ ഊഹാപോഹങ്ങൾക്ക് ശേഷം ആഗസ്റ്റ് 3 ന് യുഎഇ മീഡിയ കൗൺസിൽ ചിത്രത്തിന്റെ റിലീസിന് അംഗീകാരം നൽകി. “മാധ്യമ ഉള്ളടക്കത്തിന്റെ മാനദണ്ഡങ്ങൾക്കും യുഎഇ പ്രായ വർഗ്ഗീകരണത്തിനും അനുസൃതമായി ആവശ്യമായ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം യുഎഇയുടെ ലൈസൻസുള്ള സിനിമാശാലകളിൽ പ്രദർശിപ്പിക്കുന്നതിന് യുഎഇ മീഡിയ കൗൺസിൽ ‘ബാർബി’ സിനിമയ്ക്ക് അനുമതി നൽകി,” അതോറിറ്റി അറിയിച്ചു. മാർഗോട്ട് റോബിയും, റയാൻ ഗോസ്ലിംഗും അഭിനയിച്ച ഈ ചിത്രം ജൂലൈ 31 ന് റിലീസ് ചെയ്യാനാണ് ആദ്യം തീരുമാനിച്ചിരുന്നത്. പിന്നീട് തീയതി ഓഗസ്റ്റ് 31 ലേക്ക്…

ഹരിയാന – മഹാരാഷ്ട്ര വംശീയ ആക്രമണം : വെൽഫെയർ പാർട്ടി ബഹുജന പ്രതിഷേധം സംഘടിപ്പിച്ചു

കൊച്ചി: ഹരിയാന, മഹാരാഷ്ട്ര സംസ്ഥാനങ്ങളിൽ സംഘപരിവാർ നേതൃത്വത്തിൽ നടന്നുകൊണ്ടിരിക്കുന്ന വംശീയ ആക്രമണങ്ങൾക്കെതിരെ വെൽഫെയർ പാർട്ടി എറണാകുളം ജില്ലാ കമ്മിറ്റി ബഹുജന പ്രതിഷേധം സംഘടിപ്പിച്ചു. ഗുജറാത്തിലും മണിപ്പൂരിലും പരീക്ഷിച്ച് വിജയിപ്പിച്ച പദ്ധതികളാണ് ഇപ്പോൾ ഹരിയാനയിലും മഹാരാഷ്ട്രയിലും നടപ്പിലാക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നത് എന്ന് പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്ത ജില്ലാ പ്രസിഡണ്ട് കെ.എച്ച്. സദഖത്ത് പറഞ്ഞു. അടുത്തവർഷം നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടാണ് ഇത്തരത്തിൽ വംശീയമായി ജനങ്ങളെ ഭിന്നിപ്പിക്കുവാനും ഭയപ്പെടുത്താനും ശ്രമിക്കുന്നത് എന്നും ജനങ്ങൾ ഒറ്റക്കെട്ടായി നിന്ന് ഈ ശ്രമങ്ങളെ ചെറുത്തു തോൽപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജില്ലാ ജനറൽ സെക്രട്ടറി ഷംസുദ്ദീൻ എടയാർ, വൈസ് പ്രസിഡണ്ട് നസീർ കൊച്ചി, ജില്ലാ ട്രഷറർ സദീഖ് വെണ്ണല, സെക്രട്ടറിമാരായ ആബിദ വൈപ്പിൻ, നിസാർ കളമശ്ശേരി, ഇല്യാസ് കോതമംഗലം, നാദിർഷ, അഡ്വ. സഹീർ മനയത്ത്, മണ്ഡലം പ്രസിഡണ്ട്മാരായ അബ്ദുൽ മജീദ്, ആഷിഖ് കൊച്ചി തുടങ്ങിയവർ പങ്കെടുത്തു.

ഹിന്ദുത്വ ഭീകരതക്കെതിരെ തെരുവുകൾ ഉണരണം: ഫ്രറ്റേണിറ്റി മൂവ്മെന്റ്

തിരൂർ: ഓരോ ദിവസവും ഭീകരമായ വംശഹത്യകൾ പെരുകുന്ന ഇന്ത്യയിൽ ഹിന്ദുത്വ ഭീകരരുടെ വംശഹത്യകൾക്കെതിരെ പോരാട്ടങ്ങൾ കനക്കേണ്ട സമയമായിരിക്കുന്ന എന്ന് *ഫ്രറ്റേണിറ്റി മൂവ്മെന്റ്*. മണിപ്പൂർ, ഹരിയാന, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ കിരാതമായ അതിക്രമങ്ങൾ നടന്നു കൊണ്ടിരിക്കുമ്പോഴും ഇന്ത്യയുടെ തെരുവുകൾ നിശബ്ദമാണ്. പൗരത്വ സമര പോരാട്ടങ്ങളെ പോലെ തെരുവുകൾ ഉണരട്ടെ എന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന വൈസ് പ്രസിഡന്റ് ഷമീമ സക്കീർ പറഞ്ഞു. ഫ്രറ്റേണിറ്റി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹരിയാന, മണിപ്പൂർ , മഹാരാഷ്ട്ര ഹിന്ദുത്വ ഭീകരതയ്ക്കെതിരെ എന്ന തലക്കെട്ടിൽ റെയിൽവേ സ്റ്റേഷൻ മാർച്ച്‌ സംഘടിപ്പിച്ചു. മാർച്ച് ഫ്രറ്റേണിറ്റി സംസ്ഥാന വൈസ് പ്രസിഡന്റ് ഷമീമ സക്കീർ ഉദ്ഘാടനം നിർവഹിച്ചു. ഫ്രറ്റേണിറ്റി മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി ബാസിത് താനൂർ അദ്ധ്യക്ഷത വഹിച്ചു. വെൽഫയർ പാർട്ടി തിരൂർ മണ്ഡലം പ്രസിഡന്റ്‌ റഷീദ് രണ്ടത്താണി പരിപാടിക്ക് ആശംസകൾ അർപ്പിക്കുകയും ജില്ലാ വൈസ് പ്രസിഡന്റ്…

രാജ്യത്തെ ന്യൂനപക്ഷ സമൂഹങ്ങളുടെ സുരക്ഷിതത്വം ആശങ്കയിൽ: നാഷണൽ ഫെഡറേഷൻ ഓഫ് യൂത്ത് മൂവ്‌മെന്റ്

ഹരിയാനയില്‍ അഞ്ച് പേരുടെ മരണത്തിനിടയാക്കിയ മുസ്‍ലിം വിരുദ്ധ വംശഹത്യയെ നാഷണൽ ഫെഡറേഷൻ ഓഫ് യൂത്ത് മൂവ്‌മെന്റ് അപലപിച്ചു. ക്രമസമാധാനപാലനത്തിലെ അനാസ്ഥയാണ് ഇത്തരം സംഭവങ്ങൾ തുറന്നുകാട്ടുന്നതെന്ന് നാഷണൽ ഫെഡറേഷൻ ഓഫ് യൂത്ത് മൂവ്‌മെന്റ് ചെയർമാൻ സുഹൈബ് സി.ടി പറഞ്ഞു. രാജ്യത്തെ ന്യൂനപക്ഷ സമൂഹങ്ങളുടെ സുരക്ഷിതത്വം ആശങ്കയിലാണെന്നും അദ്ദേഹം പറഞ്ഞു. ഹരിയാനയിൽ മസ്ജിദിനു തീവെക്കുകയും ഇമാമിനെ കൊലപ്പെടുത്തിയ സംഭവത്തിൽ ആശങ്ക രേഖപ്പെടുത്തിയ അദ്ദേഹം ഇമാമിന്റെയും മറ്റുള്ളവരുടെയും കുടുംബങ്ങൾക്ക് അർഹമായ നഷ്ടപരിഹാരവും ജോലിയും നൽകണമെന്നും ആവശ്യപ്പെട്ടു മുംബൈയിൽ ട്രെയിനിൽ ഒരു സഹ പോലീസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ മൂന്ന് മുസ്‍ലിം യാത്രക്കാരെ ആർ.പി.എഫ് ജവാന്റെ വെടിവെച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ അദ്ദേഹം നടുക്കം രേഖപ്പെടുത്തുകയും ചെയ്തു. മുസ്‍ലിം പേരുള്ള യാത്രക്കാരെ മൂന്ന് വ്യത്യസ്ത ബോഗികളിൽ കയറി കൊലപ്പെടുത്തുകയും സംഘ് പ്രത്യയശാസ്ത്രത്തെ പിന്തുണച്ച് മൊഴി നൽകുകയും ചെയ്യുന്നത് പ്രതിയുടെ മാനസികനിലയാണ് തെളിയിക്കുന്നതെന്ന് സുഹൈബ് സി.ടി പറഞ്ഞു.…

മതവിശ്വാസങ്ങളെ ആക്ഷേപിച്ച് സര്‍ക്കാര്‍ ജനങ്ങളെ ഭിന്നിപ്പിക്കുന്നു: ഷെവലിയര്‍ അഡ്വ.വി.സി. സെബാസ്റ്റ്യൻ

കൊച്ചി: അധികാരത്തിനും രാഷ്ട്രീയ നേട്ടത്തിനും വോട്ട് ബാങ്ക് ലക്ഷ്യം വെച്ചും മതവിശ്വാസങ്ങളെയും ആചാരാനുഷ്ഠാനങ്ങളെയും വെല്ലുവിളിച്ച് കേരള സമൂഹത്തില്‍ ഭിന്നിപ്പുകള്‍ സൃഷ്ടിക്കുന്നത് ഭാവിയില്‍ വന്‍ ദുരന്തങ്ങള്‍ ക്ഷണിച്ചുവരുത്തുമെന്ന് കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ.വി.സി. സെബാസ്റ്റ്യന്‍. വിവിധ മതങ്ങളും വിശ്വാസങ്ങളും ആചാരാനുഷ്ഠാനങ്ങളും സമൂഹത്തിൽ നിലനില്‍ക്കുമ്പോഴും സാഹോദര്യവും സമാധാനവും പുലര്‍ത്തുന്ന കേരളത്തിന്റെ സാംസ്‌കാരിക പാരമ്പര്യവും പൈതൃകവും അഭിമാനമേകുന്നു. എന്നാലിന്ന് മതത്തിന്റെ പേരില്‍ ജനങ്ങളെ ഭിന്നിപ്പിച്ച് വിശ്വാസികളെ പരസ്പരം തമ്മിലടിപ്പിക്കുന്ന നിരീശ്വരവാദ അജണ്ടകള്‍ സാക്ഷര കേരളത്തില്‍ വളർന്നുവരുന്നത് ജനങ്ങളിൽ ഭീതി സൃഷ്ടിക്കുന്നു. ഭരണപരാജയങ്ങളില്‍ നിന്ന് ഒളിച്ചോടാന്‍ നൂറ്റാണ്ടുകളായി കാത്തുസൂക്ഷിച്ച് തലമുറകളായി കൈമാറുന്ന മത വിശ്വാസങ്ങളെ അധികാരത്തിലിരിക്കുന്നവര്‍ നിരന്തരം വെല്ലുവിളിക്കുന്നത് ധിക്കാരപരവും എതിര്‍ക്കപ്പെടേണ്ടതുമാണ്. മദ്യവും മയക്കുമരുന്നും നിയമങ്ങൾ അട്ടിമറിച്ച് നിയന്ത്രണമില്ലാതെ നാട്ടിലൊഴുകുന്നു. കടക്കെണിയില്‍ സംസ്ഥാന ഭരണം സ്തംഭിച്ചു. നിത്യോപയോഗസാധനങ്ങളുടെ വില കുതിച്ചുയരുന്നു. വന്‍ അഴിമതിയും കെടുകാര്യസ്ഥതയും…

“വൈവിധ്യങ്ങളെ തകർക്കുന്ന സംഘ് സിവിൽ കോഡ് വേണ്ട”: വെൽഫെയർ പാർട്ടി ബഹുജന സംഗമം ആഗസ്റ്റ് 8ന്

കൊച്ചി: വൈവിധ്യങ്ങളെ തകർക്കുന്ന സംഘ് സിവിൽ കോഡ് വേണ്ട എന്ന തലക്കെട്ടിൽ വെൽഫെയർ പാർട്ടി സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന ബഹുജന സംഗമം ദേശീയ പ്രസിഡന്റ് ഡോ. എസ് ക്യു ആർ ഇല്യാസ് ഉദ്ഘാടനം ചെയ്യും. ഓഗസ്റ്റ് 8 ചൊവ്വാഴ്ച വൈകീട്ട് 3.30 ന് എറണാകുളം ടൗൺ ഹാളിൽ നടക്കുന്ന പരിപാടിയിൽ വിവിധ രാഷ്ട്രീയ – സമുദായ സംഘടന നേതാക്കളും സാമൂഹിക പ്രവർത്തകരും പങ്കെടുക്കും. ബി ജെ പി നടപ്പാക്കാൻ ഉദ്ദേശിക്കുന്ന വംശീയ പദ്ധതികളിൽ ഏറ്റവും പുതിയ ഇനമാണ് ഏകീകൃത സിവിൽ കോഡ്. വൈവിധ്യങ്ങളെയും വിവിധ മത – സമുദായ – ഗോത്ര വിഭാഗങ്ങളുടെ സ്വതന്ത്ര അസ്തിത്വങ്ങളെയും നിഷ്കാസനം ചെയ്യൽ സംഘ്പരിവാറിന്റെ സവർണ്ണ വംശീയ അജണ്ടകളിൽ പെട്ടതാണ്. 2024 ലെ പൊതുതെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടാണ് ഇപ്പോൾ വീണ്ടും ബി ജെ പി ഏകീകൃത സിവിൽ കോഡിനെ ചർച്ചകളിലേക്ക് കൊണ്ടുവരുന്നത്.…

കെ.പി.എ റിഫ ഏരിയ സൗജന്യ മെഡിക്കൽ ക്യാമ്പ് ശ്രദ്ധേയമായി

ബഹ്റൈന്‍: കൊല്ലം പ്രവാസി അസ്സോസിയേഷൻ റിഫ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ റിഫ ഇന്റർനാഷണൽ മെഡിക്കൽ സെന്ററിന്റെ സഹകരണത്തോടെ ഐ എം സി റിഫയിൽ വച്ചു സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പില്‍ 150 പരം പ്രവാസികൾ പങ്കെടുത്തു. രാവിലെ 8 മണിക്ക് റിഫ ഏരിയ പ്രസിഡന്റ് സുരേഷ് കുമാറിന്റെ അദ്ധ്യക്ഷതയില്‍ കെ.പി.എ ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ ക്യാമ്പ് ഉത്‌ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി ഷിബു സുരേന്ദ്രൻ സ്വാഗതവും, ശൂരനാട് കൂട്ടായ്മ ജനറൽ സെക്രട്ടറി അൻവർ ശൂരനാട്, വോയ്‌സ് ഓഫ് ആലപ്പി എന്റർടൈൻമെന്റ് സെക്രട്ടറി ദീപക് തണൽ, കെ.പി.എ വൈസ് പ്രസിഡന്റ് കിഷോർ കുമാർ, സെക്രട്ടറി സന്തോഷ് കാവനാട് എന്നിവർ ആശംസകളും അറിയിച്ചു. ഏരിയ ജോ. സെക്രട്ടറി സാജൻ നായർ നന്ദി രേഖപ്പെടുത്തി. കെ.പി.എ യുടെ ഉപഹാരം ഐ.എം സി അഡ്മിനിസ്‌ട്രേറ്റർ ലെവിസിനു കെ.പി.എ ട്രെഷറർ രാജ് കൃഷ്ണൻ…

Community Invited to Participate in Creation and See the Reveal of the Public Artwork, “Flood Theater”, in Oradell

Hackensack, New Jersey:  The community is invited to attend the Northern New Jersey Community Foundation (NNJCF)-ArtsBergen’s unveiling of the public artwork, “Flood Theater”, and also participate in the creation of a part of its installation.  The event is free-of-charge and takes place on Sunday, August 27 from 12:30 p.m. to 2:30 p.m. at the field next to the Oradell Train Station, located at 400 Maple Avenue across from the Farmer’s Market in Oradell, New Jersey. The installation of “Flood Theater” commemorates and explores the devastating impact of floods along the…