രാഹുല്‍ ഗാന്ധിക്ക് ഐക്യദാര്‍ഢ്യവും ഐ.ഒ.സി സൗത്ത് ഫ്‌ളോറിഡ യൂണിറ്റ് രൂപീകരണവും

ഫ്ലോറിഡ: ഐ.ഒ.സി ഫ്‌ളോറിഡ ചാപ്റ്ററിന്റെ ഭാഗമായി സൗത്ത് ഫ്‌ളോറിഡയിലെ കോണ്‍ഗ്രസ് അനുഭാവികളുടെ ഒരു കൂട്ടായ്മ, IOC USAയുടെ ദേശീയ ട്രഷറര്‍ രാജന്‍ പടവത്തിലിന്റെ നേതൃത്വത്തില്‍ ഡേവി സിറ്റിയുടെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന ഗാന്ധി പ്രതിമ അങ്കണത്തില്‍ സമ്മേളിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. രാഹുല്‍ ഗാന്ധിയുടെ പാര്‍ലമെന്റ് അംഗത്വം പുനഃസ്ഥാപിച്ച സുപ്രീം കോടതി വിധിയില്‍ സൗത്ത് ഫ്‌ളോറിഡയിലെ കോണ്‍ഗ്രസ് അനുഭാവികള്‍ ആഹ്ലാദം പ്രകടിപ്പിച്ചു.

കോണ്‍ഗ്രസ് നേതാവ് രാജന്‍ പടവത്തില്‍ തന്റെ ആമുഖ പ്രസംഗത്തില്‍, ഭാരതത്തില്‍ കോണ്‍ഗ്രസ് വീണ്ടും ഭരണത്തില്‍ എത്തേണ്ടത് ഭാരതത്തിന്റെ അഖണ്ഡതയും മതേതരത്വത്തിനും, ജനകീയതയ്ക്കും അനിവാര്യമാണെന്ന് ഊന്നിപ്പറഞ്ഞു.

കറ തീര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ഫോമാ നാഷണല്‍ കമ്മിറ്റി അംഗം ബിജോയ് സേവ്യര്‍, നവ കേരളാ മുന്‍ പ്രസിഡന്റ് ഷാന്റി വര്‍ഗീസ്, ഫോമാ പൊളിറ്റിക്കല്‍ ഫോറം കുര്യന്‍ വര്‍ഗീസ്, നവ കേരളാ എക്‌സിക്യൂട്ട് അംഗം രാജന്‍ ജോര്‍ജ്, രാജുമോന്‍ ഇടിക്കുള, ജോണ്‍സണ്‍ ഔസേഫ് എന്നിവര്‍ രാഹുല്‍ ഗാന്ധിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട്, കോണ്‍ഗ്രസ്സിനെ
ശക്തിപ്പെടുത്തുന്നതിന് രാഹുല്‍ ഗാന്ധിയുടെ തിരിച്ചുവരവും നേതൃത്വവും ആവശ്യമാണെന്ന് പറഞ്ഞു. സമ്മേളനത്തില്‍ ലിസ്സി പടവത്തിലിന്റെ സാന്നിദ്ധ്യം ശ്രദ്ധേയമായി.

യോഗപരിപാടികള്‍ സംഘടിപ്പിച്ചത് ചെയ്തത് നവകേരള വൈസ് പ്രസിഡന്റും കോണ്‍ഗ്രസ് നേതാവുമായ ഏലിയാസ് പനം‌കയ്യിലായിരുന്നു.

സമ്മേളനത്തിന് ശേഷം IOC ഫ്‌ളോറിഡ ചാപ്റ്ററിന്റെ ഒരു യൂണിറ്റ് സൗത്ത് ഫ്‌ളോറിഡയില്‍ ആരംഭം കുറിച്ചു. ഏലിയാസ് പനംകയ്യില്‍ (പ്രസിഡന്റ്), ഷാന്‍ഡി വര്‍ഗ്ഗീസ് (വൈസ് പ്രസിഡന്റ്), രാജന്‍കുട്ടി ജോര്‍ജ് (സെക്രട്ടറി), കുര്യന്‍ വര്‍ഗീസ്, രാജുമോന്‍ ഇടിക്കുള, ജോണ്‍സണ്‍ ഔസേപ്പ് എന്നിവര്‍ കമ്മിറ്റി അംഗങ്ങളായി ഒരു അഡ്‌ഹോക്ക് കമ്മിറ്റി രൂപീകരിച്ചു. വിപുലമായ ഒരു കമ്മിറ്റി രൂപീകരിച്ചു കൊണ്ട് ഔപചാരികമായ ഉദ്ഘാടനം പിന്നീട് അറിയിക്കുമെന്ന് പ്രസിഡന്റ് ഏലിയാസ് പനംകയ്യില്‍ അറിയിച്ചു.

Print Friendly, PDF & Email

Leave a Comment

More News