ഓർമ്മ അന്താരാഷ്ട്ര പ്രസംഗമത്സരം: തൃശൂരിലെ ഏഹം ബിച്ച ഒരു ലക്ഷം രൂപയുടെ ഓവറോൾ ചാമ്പ്യൻ

ഫോട്ടോ – 1

പാലാ: ഓർമ്മ ഇൻറർനാഷണലിൻ്റെ ആഭിമുഖ്യത്തിൽ ഓർമ്മ ടാലൻ്റ് പ്രെമോഷൻ ഫോറം അന്താരാഷ്ട്രാ തലത്തിൽ സംഘടിപ്പിച്ച പ്രസംഗ മത്സരത്തിലെ ഗ്രാൻ്റ് ഫിനാലെ തൽസമയ മത്സരത്തിൽ തൃശൂർ ജില്ലയിലെ പെരിമ്പിലാവ് അൻസാർ ഇംഗ്ലീഷ് സ്കൂളിലെ ഏഹം ബിച്ച ഓവറോൾ ചാമ്പ്യനായി. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്പവും ആണ് സമ്മാനം. മലയാളം വിഭാഗത്തിൽ കൊല്ലം അഞ്ചൽ സെൻ്റ് ജോൺസ് ഹയർ സെക്കൻ്ററി സ്കൂളിലെ നൈനു ഫാത്തിമ, കൂത്താട്ടുകുളം മേരിഗിരി പബ്ളിക് സ്കൂളിലെ റബേക്ക ബിനു ജേക്കബ്, ഭരണങ്ങാനം സെൻ്റ് മേരീസ് ഹയർ സെക്കൻ്ററി സ്കൂളിലെ ലീനു കെ ജോസ് എന്നിവർ ഒന്നുമുതൽ മൂന്നുവരെ സ്ഥാനങ്ങൾ കരസ്ഥമാക്കി. ഇംഗ്ലീഷ് വിഭാഗത്തിൽ ഇടുക്കി പുളിയന്മല കാർമ്മൽ പബ്ളിക് സ്കൂളിലെ നോയ യോഹന്നാൻ, എറണാകുളം സെൻ്റ് തെരേസാസ് കോളജിലെ നിഖിത അന്ന പ്രിൻസ്, പാലക്കാട്ട് കാണിക്കമാത കോൺവെൻ്റ് ഹയർ സെക്കൻ്ററി സ്കൂളിലെ ശ്രീയാ സുരേഷ് എന്നിവർ ഒന്നുമുതൽ മൂന്നു വരെ സ്ഥാനങ്ങൾ നേടി. ഇരു വിഭാഗങ്ങളിലും ഒന്നു മുതൽ മൂന്നു വരെ സ്ഥാനങ്ങൾ നേടിയവർക്കു യഥാക്രമം 50000, 25000, 15000 രൂപ വീതം ക്യാഷ് അവാർഡും പ്രശസ്തി പത്രവും ശില്പവും സമ്മാനിച്ചു.

ഫോട്ടോ – 2

4 മുതൽ എട്ടുവരെ സ്ഥാനങ്ങൾ നേടിയവർക്കു 5000 രൂപ വീതവും 4 പേർക്കു 3000 രൂപ വീതവും 3 പേർക്കു രണ്ടായിരം രൂപ വീതവും സമ്മാനിച്ചു.

492 പേർ പങ്കെടുത്ത ഒരു വർഷം നീണ്ടു നിന്ന പ്രസംഗ പരമ്പര മൂന്ന് ഘട്ടങ്ങളിലായിട്ടാണ് നടത്തിയത്. പാലായിൽ സംഘടിപ്പിച്ച ഗ്രാൻ്റ് ഫിനാലെയിൽ രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നും വിദേശത്തു നിന്നുമായി 26 പേരാണ് പങ്കെടുത്തത്.

മത്സരത്തിനുശേഷം സമ്മാന വേദിയിൽ വച്ച് ചലച്ചിത്ര സംവീധായകൻ സിബി മലയിലാണ് വിജയികളെ പ്രഖ്യാപിച്ചത്.

പ്രസംഗ മത്സരത്തിൻ്റെ ഉദ്ഘാടനം കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് ദേവൻ രാമചന്ദ്രൻ നിർവ്വഹിച്ചു. ഓർമ്മ ഇൻ്റർനാഷണൽ പ്രസിഡൻ്റ് ജോർജ് നടവയൽ അധ്യക്ഷത വഹിച്ചു. ജോസ് കെ മാണി എം പി, മാണി സി കാപ്പൻ എം എൽ എ, ബിഷപ്പ് മാർ ജോസഫ് കൊല്ലംപറമ്പിൽ, ഇൻകം ടാക്സ് കമ്മീഷണർ ജ്യോതിസ് മോഹൻ, ഡോ ജസ്റ്റീസ് കെ നാരായണക്കുറുപ്പ്, മുൻ ഡി ജി പി ബി സന്ധ്യ, ചലച്ചിത്ര സംവിധായകൻ സിബി മലയിൽ, പാലാ നഗരസഭ ചെയർപേഴ്സൺ ജോസിൻ ബിനോ, ജോസ് ആറ്റുപുറം, ഷാജി ആറ്റുപുറം, ഓർമ്മ ടാലൻറ് പ്രമോഷൻ ഫോറം ചെയർമാൻ ജോസ് തോമസ്, സെക്രട്ടറി എബി ജെ ജോസ്, മാത്യു അലക്സാണ്ടർ എന്നിവർ പ്രസംഗിച്ചു.

ഫോട്ടോ അടിക്കുറിപ്പ്

1. ഓർമ്മ ഇൻറർനാഷണലിൻ്റെ ആഭിമുഖ്യത്തിൽ ഓർമ്മ ടാലൻ്റ് പ്രെമോഷൻ ഫോറം അന്താരാഷ്ട്രാ തലത്തിൽ സംഘടിപ്പിച്ച പ്രസംഗ മത്സരത്തിലെ ഗ്രാൻ്റ് ഫിനാലെ കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് ദേവൻ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു.
ഓർമ്മ ഇൻ്റർനാഷണൽ പ്രസിഡൻ്റ് ജോർജ് നടവയൽ, ജോസ് കെ മാണി എം പി, മാണി സി കാപ്പൻ എം എൽ എ, ബിഷപ്പ് മാർ ജോസഫ് കൊല്ലംപറമ്പിൽ, ഇൻകം ടാക്സ് കമ്മീഷണർ ജ്യോതിസ് മോഹൻ, ഡോ ജസ്റ്റീസ് കെ നാരായണക്കുറുപ്പ്, മുൻ ഡി ജി പി ബി സന്ധ്യ, പാലാ നഗരസഭ ചെയർപേഴ്സൺ ജോസിൻ ബിനോ, ജോസ് ആറ്റുപുറം, ഷാജി ആറ്റുപുറം, ഓർമ്മ ടാലൻറ് പ്രമോഷൻ ഫോറം ചെയർമാൻ ജോസ് തോമസ്, സെക്രട്ടറി എബി ജെ ജോസ് എന്നിവർ സമീപം.

2. ഓർമ്മ ഇൻറർനാഷണലിൻ്റെ ആഭിമുഖ്യത്തിൽ ഓർമ്മ ടാലൻ്റ് പ്രെമോഷൻ ഫോറം അന്താരാഷ്ട്രാ തലത്തിൽ സംഘടിപ്പിച്ച പ്രസംഗ മത്സരത്തിലെ ഗ്രാൻ്റ് ഫിനാലെയിൽ ഓവറോൾ ചാമ്പ്യനായ ഏഹം ബിച്ച ( മധ്യത്തിൽ) ഇംഗ്ലീഷ് വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ നോയ യോഹന്നാൻ (ഇടത് ), നൈനു ഫാത്തിമ (വലത് ) എന്നിവർ.

Print Friendly, PDF & Email

Leave a Comment

More News