പത്തനം‌തിട്ടയില്‍ ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമം; ഭർത്താവ് അറസ്റ്റിൽ

കൊല്ലം: പത്തനംതിട്ടയിൽ ഭാര്യയെ കൊലപ്പെടുത്താന്‍ ശ്രമിച്ച ഭര്‍ത്താവിനെ പോലീസ് അറസ്റ്റു ചെയ്തു. ഇന്ന് ഉച്ചയ്ക്ക് 1.30 ഓടെയാണ് പ്രദേശത്തെ ഞെട്ടിച്ച സംഭവം അരങ്ങേറിയത്. കാട്ടാശ്ശേരി സ്വദേശിനിയായ രേവതിയെയാണ് ഭർത്താവ് ക്രൂരമായി ആക്രമിച്ചത്. കഴുത്തിലും നെഞ്ചിലും കത്തികൊണ്ട് മുറിവേറ്റ രേവതിയെ ഉടൻ തന്നെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പത്തനാപുരം കെഎസ്ഇബി ഓഫീസിന് മുന്നിൽ വെച്ചാണ് ഞെട്ടിപ്പിക്കുന്ന ഈ അക്രമം നടന്നത്.

നാട്ടുകാരുടെ സമയോചിതമായ ഇടപെടലിന്റെ ഫലമായി അക്രമി ഗണേശനെ പിടികൂടി പത്തനാപുരം പോലീസിന് കൈമാറുന്നതിന് മുമ്പ് കൈകാര്യം ചെയ്തു.

രേവതിയും ഗണേഷും തമ്മിലുള്ള ബന്ധം വളരെക്കാലമായി വഷളായതാണ് ഇരുവരും തമ്മിലുള്ള അകൽച്ചയിലേക്ക് നയിച്ചതെന്നാണ് പുറത്തു വരുന്ന വിവരം. ഒമ്പത് മാസം മുമ്പാണ് ഇവര്‍ വിവാഹിതരായത്.

ഭാര്യ രേവതിയെ കാണാനില്ലെന്ന് കാണിച്ച് ഗണേഷ് നേരത്തെ പരാതി നൽകിയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിൽ ഇരുവരെയും പത്തനാപുരം പോലീസ് സ്റ്റേഷനിലേക്ക് ചോദ്യം ചെയ്യുന്നതിനായി ഇന്ന് വിളിപ്പിച്ചിരുന്നു. പോലീസ് സ്‌റ്റേഷനിൽ നിന്ന് മടങ്ങുന്ന വഴിയിലാണ് ഗണേഷ് അക്രമാസക്തനാകുന്നതും രേവതിയുടെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ചതും.

Print Friendly, PDF & Email

Leave a Comment

More News