കേരളത്തിൽ ഒരിക്കൽ കൂടി അധികാരത്തിലെത്തിയാൽ ഇടതുപക്ഷം ഇല്ലാതാകും: കെ സച്ചിദാനന്ദൻ

കൊച്ചി: കേരളത്തിൽ അസഹിഷ്ണുത വളരുകയാണെന്നും ഇനി ഒരിക്കല്‍ കൂടി ഇടതു സർക്കാർ അധികാരത്തിൽ വന്നാൽ അത് ഇടതുപക്ഷത്തിന്റെ തകർച്ചയിൽ കലാശിക്കുമെന്നും ഇടതുപക്ഷ ചായ്‌വുള്ള കവിയും ബുദ്ധിജീവിയുമായ കെ. സച്ചിദാനന്ദന്‍ അഭിപ്രായപ്പെട്ടു.

“കേരളത്തിൽ മൂന്നാം തവണയും അധികാരത്തിൽ വരുന്നത് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ തകര്‍ച്ചയില്‍ കലാശിക്കുമെന്നും അദ്ദേഹം പറഞ്ഞു. പശ്ചിമ ബംഗാളിലെ ഇടതുപക്ഷ സർക്കാരിന് സംഭവിച്ചത് ആവർത്തിക്കാൻ ഇടതുപക്ഷം ആഗ്രഹിക്കുന്നില്ലെങ്കിൽ, കേരളത്തിൽ ഇടതുപക്ഷം വീണ്ടും അധികാരത്തിൽ വരാതിരിക്കാൻ നമുക്ക് പ്രാർത്ഥിക്കാം. ഒരു പാർട്ടി മൂന്നാം തവണയും അധികാരത്തിൽ എത്തുമ്പോഴെല്ലാം അത് സ്വാഭാവികമായും ഏകാധിപത്യ സ്വഭാവം കൈക്കൊള്ളും,” അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

സ്റ്റാലിൻ കാലഘട്ടത്തിൽ വ്യക്തിത്വത്തിന്റെ ആരാധന കാണപ്പെട്ടിരുന്നതായി അദ്ദേഹം നിരീക്ഷിച്ചു. സ്റ്റാലിനെയും അദ്ദേഹത്തിന്റെ നയങ്ങളെയും മാർക്സിസ്റ്റ് പാർട്ടി വിമർശിച്ചില്ലെങ്കിൽ വ്യക്തിത്വ ആരാധന പല രൂപത്തിലും അപകടകരമായി ഉയരും. വീരാരാധനയുടെ പേരിൽ ഏതെങ്കിലും ഒരു നേതാവിനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ലെന്ന് സാഹിത്യ അക്കാദമി അവാർഡ് ജേതാവ് പറഞ്ഞു. ഇതുപോലൊരു സാഹചര്യം കേരളത്തിൽ മുമ്പ് ഉണ്ടായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യൻ രാഷ്ട്രീയ രംഗത്ത് ഒരു വിപ്ലവ പാർട്ടിക്ക് വളരാൻ കഴിയില്ലെന്നും സച്ചിദാനന്ദൻ പറഞ്ഞു. ഒരു സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടിയാണ് ഇന്ത്യക്ക് വേണ്ടത്. ജനാധിപത്യവും സാമൂഹികവുമായ ഒരു സമൂഹം സൃഷ്ടിക്കാൻ ഇടതുപക്ഷം ശ്രമിക്കണം, കവി അഭിപ്രായപ്പെട്ടു.

 

Print Friendly, PDF & Email

Leave a Comment

More News