ഇന്നത്തെ രാശിഫലം (ആഗസ്റ്റ് 25 വെള്ളി)

ചിങ്ങം : ജോലിയിൽ അവിശ്വസനീയമായ മുന്നേറ്റമുണ്ടാകും. മാത്രമല്ല, നിങ്ങളുടെ ദൗത്യം തീർക്കുന്നതിനായി അക്ഷീണം പ്രവർത്തിക്കുകയും ചെയ്യും. പ്രവർത്തനത്തിൽ മാത്രമായിരിക്കും നിങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ജോലിയുടെ ശൈലി മെച്ചപ്പെടുത്താനും ആഗ്രഹിക്കും.

കന്നി : ഇന്നത്തെ നിങ്ങളുടെ ദിവസത്തിന്‍റെ ഭൂരിഭാഗവും പ്രിയപ്പെട്ടവർക്കുള്ളതയിരിക്കും. വിദ്യാർഥികൾ അവരുടെ വിദ്യാഭ്യാസത്തിന്‌ കൂടുതൽ സമയം കണ്ടെത്തണം. പഠനവും ഒഴിവു സമയവും ഒരുപോലെ കൊണ്ടുപോകാൻ ശ്രമിക്കണം. ഇന്ന് വസ്‌തുവകകളിൽ പണം നിക്ഷേപിക്കുന്നതിന് നല്ല ദിവസമായിരിക്കും.

തുലാം : നിങ്ങളുടേതുമായി വളരെ യോജിക്കുന്ന മാനസികനില ഉള്ളവരെ കണ്ടുമുട്ടാൻ അവസരമുണ്ടാകും. സന്തോഷം നൽകുന്ന സംഭാഷണത്തിനുള്ള അവസരങ്ങളും ഉണ്ടാകും. ആഗ്രഹങ്ങൾ നിറവേറ്റാൻ കഠിനാധ്വാനം ചെയ്യണം.

വൃശ്ചികം : നിങ്ങളുടെ ചിന്തകളും മനസും രണ്ട് ധ്രുവങ്ങളിലായിരിക്കും. ചിന്തകളും പ്രവൃത്തികളും നിയന്ത്രിക്കാൻ ബുദ്ധിമുട്ട് നേരിട്ടേക്കാം.

ധനു : ജോലിസ്ഥലത്ത് മേലുദ്യോഗസ്ഥരിൽ നിന്നും വെല്ലുവിളികൾ നേരിടാൻ സാധ്യതയുണ്ട്. എന്നാൽ എല്ലാ കടമ്പകളും ഭംഗിയായി കടക്കാനും നിറവേറ്റാനും സാധിക്കും. നല്ല പ്രവർത്തനത്തിലൂടെ അവരുടെ അംഗീകാരം നേടാനാകും. ശമ്പളമായോ അല്ലാതെയോ കയ്യിൽ അധിക പണം വന്നുചേരാം.

മകരം : കൃത്യനിഷ്‌ഠത നല്ലതാണ്. എന്നാൽ അതൊരിക്കലും അടുപ്പമുള്ളവരെ വേദനിപ്പിക്കാൻ കാരണമാകരുത്. ഓർമകൾ മനസിനെ അലട്ടിയേക്കാം. നഷ്‌ടപ്പെട്ട ബന്ധങ്ങൾ പുനരാരംഭിക്കാൻ ആഗ്രഹിക്കും. കുടുംബവുമായി സമയം ചെലവഴിക്കുന്നത് മാനസിക പിരിമുറുക്കങ്ങൾക്ക് ആശ്വാസം നൽകും.

കുംഭം : യുവാക്കൾക്ക് വളരെ നല്ല ദിവസമാണ്. ഊർജസ്വലരായി പ്രവർത്തിക്കാൻ സാധിക്കും. കഠിനാധ്വാനം ചെയ്യുന്നവർക്ക് അതിന്‍റെ ഫലം ലഭിക്കും.

മീനം : ദൈനംദിന ചിട്ടകളിൽ മടുപ്പ് തോന്നാം. ഒരു യാത്ര പോകാൻ ആഗ്രഹിക്കും. നിരന്തരം ചെയ്യുന്ന കാര്യങ്ങൾ മാറ്റി നിർത്തി പുതിയ പ്രവൃത്തികളിൽ ഏർപ്പെടുകയും ചുമതലകൾ ഏറ്റെടുക്കുകയും ചെയ്യും.

മേടം : ഈ രാശിക്കാർക്ക് ഇന്ന് മികച്ച ദിവസമായിരിക്കും. ലക്ഷ്യബോധത്തോടു കൂടി പ്രവർത്തിക്കാൻ സാധിക്കും. സംഘടിത പ്രവർത്തനങ്ങളിൽ ശ്രദ്ധിക്കപ്പെടും.

ഇടവം : ധൈര്യവും കഠിനാധ്വാനവും പ്രചോദിപ്പിക്കുന്ന ഒരാളെ കണ്ടുമുട്ടാൻ സാധ്യതയുണ്ട്. ശാന്തതയോടും സുഖത്തോടും കൂടിയിരിക്കുക. സഹിഷ്‌ണുതയോടെ പ്രതികരിക്കുക. നിങ്ങളുടെ നന്മയും മാന്യതയും അവസാനം വരെ നിലനിൽക്കും.

മിഥുനം : വിപണനരംഗത്ത് പ്രവർത്തിക്കുന്നവർക്ക്‌ മികച്ച സമയമാണ്. വ്യായാമം ചെയ്യാനും ആരോഗ്യം മെച്ചപ്പെടുത്താനും ആഗ്രഹിക്കും. മാനസിക ആരോഗ്യത്തിനും ശാരീരിക ആരോഗ്യത്തിനും മുൻഗണന നൽകുക.

കര്‍ക്കടകം : കിംവദന്തികൾ, തമാശ, ചിരി തുടങ്ങിയ നിങ്ങളുടെ ഹൃദയത്തെയും മനസിനെയും തൃപ്‌തിപ്പെടുത്തുന്ന നിമിഷങ്ങൾ നിറഞ്ഞ ദിവസമായിരിക്കും. എന്നാൽ ലക്ഷ്യബോധത്തോടെ പ്രവർത്തിക്കാൻ എപ്പോഴും ശ്രദ്ധിക്കണം. സ്വയംപര്യാപ്‌ത കൈവരിക്കാൻ നിങ്ങളുടേതായ സമയം കണ്ടെത്തണം.

Print Friendly, PDF & Email

Leave a Comment

More News