നമ്മുടെ രാജ്യത്തിന്റെ പേര് ഇന്ത്യയെന്നല്ല ഭാരതം എന്നാണ്: മോഹന്‍ ഭാഗവത്

ഗുവാഹത്തി: ഇന്ത്യയ്ക്ക് പകരം ഭാരതം എന്ന പദം ഉപയോഗിക്കണമെന്ന് രാഷ്ട്രീയ സ്വയം സേവക് സംഘ് (ആർഎസ്എസ്) തലവൻ മോഹൻ ഭാഗവത് ജനങ്ങളോട് ആവശ്യപ്പെട്ടു. ഇന്ത്യ എന്നല്ല, നമ്മുടെ രാജ്യത്തിന്റെ പേര് ഭാരതമാണെന്നാണെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തെ പ്രതിപക്ഷ പാർട്ടികളുടെ സഖ്യത്തിന് ഇന്ത്യ എന്ന് പേരിട്ടിരിക്കുന്ന സാഹചര്യത്തിലാണ് രാഷ്ട്രീയ സ്വയം സേവക് സംഘ് (ആർഎസ്എസ്) തലവന്റെ പ്രസ്താവന.

നൂറ്റാണ്ടുകളായി ഈ രാജ്യത്തിന്റെ പേര് ഇന്ത്യ എന്നല്ല, ഭാരതമെന്നാണ്. അതുകൊണ്ടാണ് നമ്മൾ അതിന്റെ പഴയ പേര് മാത്രം ഉപയോഗിക്കേണ്ടത്. സംസാരത്തിനും എഴുത്തിനുമൊപ്പം ഭാരതം എന്ന് എല്ലായിടത്തും പറയണമെന്നും അദ്ദേഹം പറഞ്ഞു. ഭാഗവതിന്റെ ഈ പ്രസ്താവനയിൽ രാഷ്ട്രീയ കൊടുങ്കാറ്റ് ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സകൽ ജൈന സമാജിന്റെ ഒരു പരിപാടിയിലാണ് ഭഗവത് ഇക്കാര്യം പറഞ്ഞത്. നമ്മുടെ രാജ്യം ഭാരതമാണ്, ഇന്ത്യ എന്ന വാക്ക് ഉപയോഗിക്കുന്നത് നിർത്തി എല്ലാ പ്രായോഗിക മേഖലകളിലും ഭാരതം എന്ന വാക്ക് ഉപയോഗിക്കാൻ തുടങ്ങണം. അപ്പോൾ മാത്രമേ മാറ്റം വരൂ. നമ്മുടെ രാജ്യത്തെ ഭാരതം എന്ന് വിളിക്കണമെന്നും അത് മറ്റുള്ളവരോട് വിശദീകരിക്കണമെന്നും ഭഗവത് പറഞ്ഞു. ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമാണെന്നും എല്ലാ ഇന്ത്യക്കാരും ഹിന്ദുക്കളാണെന്നും എല്ലാ ഇന്ത്യക്കാരും ഹിന്ദുത്വത്തെ പ്രതിനിധീകരിക്കുന്നുവെന്നും ഇതിന് ഒരു ദിവസം മുമ്പ് ഭഗവത് പറഞ്ഞിരുന്നു.

Print Friendly, PDF & Email

Leave a Comment

More News