ആനപ്രമ്പാല്‍ ജലോത്സവം: ടി.ടി.ബി.സി തുഴഞ്ഞ ഷോട്ട് പുളിക്കത്ര ജേതാവ്

തലവടി: കുട്ടനാട് സാംസ്‌കാരിക വേദിയുടെ നേതൃത്വത്തില്‍ നടന്ന നാലാമത് ശ്രീനാരായണ എവറോളിംഗ് ട്രോഫിക്ക് വേണ്ടിയുള്ള ആനപ്രമ്പാല്‍ ജലോത്സവത്തില്‍ സതീശന്‍ തെന്നശ്ശെരി ക്യാപ്റ്റനായ തലവടി ടൗൺ ബോട്ട് ക്ലബ് (T.T.B.C.) തുഴഞ്ഞ ഷോട്ട് പുളിക്കത്തറ വിജയിച്ചു. നിഖില്‍ ജയകുമാര്‍ ക്യാപ്റ്റനായ കെ.ബി.സി കൊച്ചമ്മനം തുഴഞ്ഞ അമ്പലക്കടവന്‍ രണ്ടാം സ്ഥാനവും നേടി. വെപ്പ് ബി ഗ്രേഡ് വിഭാഗത്തില്‍ എബ്രഹാം മൂന്ന്‌തൈയ്ക്കല്‍ ജേതാവായി. പുന്നത്രപുരക്കല്‍ രണ്ടാം സ്ഥാനവും നേടി. വടക്കനോടി ബി ഗ്രേഡ് വിഭാഗത്തില്‍ കുറുപ്പ്പറമ്പന്‍ ജേതാവായി. ചുരുളന്‍ വിഭാഗത്തില്‍ പുത്തന്‍പറമ്പിലും ജേതാവ് ആയി.

ജലോത്സവവും പൊതുസമ്മേളനവും കേരള സംസ്ഥാന ചീഫ് സെക്രട്ടറി ഡോ. വി. വേണു ഉദ്ഘാടനം ചെയ്തു. ജലോത്സവ സ്വാഗതസംഘം ചെയര്‍മാന്‍ ബിജു പറമ്പുങ്കല്‍ അദ്ധ്യക്ഷത വഹിച്ചു. ജലോത്സവ ഫ്ളാഗ് ഓഫ് കര്‍മ്മം സുനില്‍ മൂലയില്‍ നിര്‍വഹിച്ചു. ജീവകാരുണ്യ പദ്ധതി ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗായത്രി ബി നായര്‍ നിര്‍വഹിച്ചു. കുട്ടനാട് സാംസ്‌കാരിക വേദി പ്രസിഡന്റ് പീയൂഷ് പി. പ്രസന്നന്‍, സെക്രട്ടറി ജിനു ശാസ്താംപറമ്പ്, ട്രഷറര്‍ എം.ജി. കൊച്ചുമോന്‍, പബ്ലിസിറ്റി കമ്മിറ്റി ചെയര്‍മാന്‍ ഡോ. ജോണ്‍സണ്‍ വി. ഇടിക്കുള, തോമസുകുട്ടി ചാലുങ്കന്‍, മോനിച്ചന്‍, അരുണ്‍ പുന്നശ്ശേരി, ഷാജി കറുകത്ര, മനോജ് തുണ്ടിയില്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Print Friendly, PDF & Email

Leave a Comment

More News