“ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതിന് ഉദ്യോഗസ്ഥർ കൂട്ടുനിന്നാൽ മുഖം നോക്കാതെ നടപടി സ്വീകരിക്കും”: എം.എൽ.എ.

പുളിങ്കുന്ന്: പുത്തൻ തോട് പാലം നിർമ്മാണം സമയബന്ധിതമായി പൂർത്തിയാക്കാത്ത പക്ഷം കർശന നടപടിയെന്ന് തോമസ് കെ തോമസ് എം.എൽ.എ പറഞ്ഞു. പൊതു ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതിന് ഉദ്യോഗസ്ഥർ കൂട്ടുനിന്നാൽ മുഖം നോക്കാതെ നടപടി സ്വീകരിക്കുമെന്നും എം.എൽ.എ.

പുളിങ്കുന്ന് ഗ്രാമപഞ്ചായത്തിലെ പുത്തൻതോട് പാലം നിർമ്മാണവുമായി ബന്ധപ്പെട്ട് മാസങ്ങളായി നിർമ്മാണം ഇഴഞ്ഞു നീങ്ങുകയാണ്. ഇക്കാര്യത്തിൽ കൃത്യമായ വിവരങ്ങൾ നൽകുന്നതിന് പോലും നിർവഹണ ഉദ്യോഗസ്ഥർക്ക് കഴിയുന്നില്ല. പുത്തൻതോടിന് കുറുകെ മുട്ട് ഇട്ടതിനെ തുടർന്ന് നീരൊഴുക്ക് തടസ്സപ്പെട്ടു സമീപവാസികളായ നിരവധി കുടുംബങ്ങളാണ് ദുരിതം അനുഭവിക്കുന്നത്.ഇക്കാര്യം വളരെ ഗൗരവമുള്ളതാണ്. പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതിന് ഒരു പരിധിയുണ്ട് വികസനത്തിന്റെ പേര് പറഞ്ഞു വർഷങ്ങളോളം ജനങ്ങളെ ബുദ്ധിമുട്ടിക്കാൻ അനുവദിക്കില്ല.

Print Friendly, PDF & Email

Leave a Comment

More News