മുൻ മന്ത്രി തോമസ് ചാണ്ടിയുടെ സ്മരണ നിലനിർത്തുന്നതിന് ഫൗണ്ടേഷൻ രൂപീകരിക്കുവാൻ തീരുമാനിച്ചു

തിരുവനന്തപുരം/ കുട്ടനാട്: ജീവകാരുണ്യ സാമൂഹിക പ്രവർത്തനങ്ങൾ ലക്ഷ്യമിട്ട് മുൻ മന്ത്രി തോമസ് ചാണ്ടിയുടെ സ്മരണ നിലനിർത്തുന്നതിന് ഫൗണ്ടേഷൻ രൂപീകരിക്കുവാൻ തീരുമാനിച്ചു.

തിരുവനന്തപുരത്ത് ചേർന്ന ആലോചനാ യോഗം തോമസ് ചാണ്ടിയുടെ സഹോദരൻ തോമസ് കെ തോമസ് എംഎൽഎ ഉദ്ഘാടനം ചെയ്തു. മൂന്ന് തവണ കുട്ടനാടിനെ പ്രതിനിധീകരിച്ച് നിയമസഭാംഗമായിരുന്ന തോമസ് ചാണ്ടി ഗതാഗത മന്ത്രിയായിരുന്നു. നിരവധി പ്രവർത്തികളിൽ സജീവ സാന്നിധ്യവും ആയിരുന്നു. തോമസ് ചാണ്ടിയുടെ പേരിൽ എൻ സി പി പ്രവർത്തകരുടെയും നേതാക്കളുടെയും നേതൃത്വത്തിലാണ് ഫൗണ്ടേഷൻ രൂപീകരിക്കുന്നതിനുള്ള ആലോചന നടന്നത്.

റോച്ചാ സി.മാത്യൂ, എ. പുത്രൻ, ഡോ. സുനിൽ ബാബു, പുലിയൂർ ജി പ്രകാശ്, കുളത്തൂർ മധു, എസ്. സജേഷ്, സുനിത കുമാരി, രത്നലാ സോമൻ , ലൈജു എന്നിവർ പ്രസംഗിച്ചു.

കേരളത്തിൽ രാഷ്ട്രീയ രംഗത്ത് എൻസിപിയുടെ വളർച്ചയ്ക്കും ഒപ്പം തൻറെ സാമൂഹിക ജീവകാരുണ്യ പ്രവർത്തനത്തിലൂടെ പാർട്ടിയെയും അതിനൊപ്പം നിരാലംബർക്ക് കൈത്താങ്ങും ആയിത്തീർന്ന തോമസ് ചാണ്ടിയുടെ സ്മരണാർത്ഥം 14 ജില്ലകളിലും കമ്മിറ്റി രൂപീകരിക്കുന്നതിനും സംസ്ഥാനതലത്തിൽ ഫൗണ്ടേഷൻ പ്രവർത്തനം ആരംഭിക്കുന്നതും ലക്ഷ്യം വെച്ചാണ് യോഗം ചേർന്നത്.

Print Friendly, PDF & Email

Leave a Comment

More News