മമ്മൂട്ടിയുടെ സഹോദരി ആമിന (നസീമ 70) അന്തരിച്ചു

കാഞ്ഞിരപ്പള്ളി: നടൻ മമ്മൂട്ടിയുടെ അനുജത്തി ആമിന (നസീമ-70) അന്തരിച്ചു. കാഞ്ഞിരപ്പള്ളി പാറക്കലിൽ പരേതനായ പി.എം. സലിമാണ് ഭർത്താവ്. കുറച്ചുനാളായി ചികിത്സയിലായിരുന്നു. നാളെ (സെപ്റ്റംബർ 13) രാവിലെ 10 മണിക്ക് ചെമ്പ് ജുമാ മസ്ജിദിൽ ഖബറടക്കം നടക്കും.

ഇബ്രാഹിംകുട്ടി, സക്കറിയ, സൗദ, ഷഫീന എന്നിവരാണ് മമ്മൂട്ടിയെ കൂടാതെ ആമിനയുടെ സഹോദരങ്ങൾ.

മക്കള്‍ : ജിബിന്‍ സലിം (ബ്രൂണൈ), ജൂലി, ജൂബി.

മരുമക്കൾ: ജിൻസ, ബാബു, മുനീർ.

പിതാവ് ഇസ്മായിൽ, മാതാവ് ഫാത്തിമ. കഴിഞ്ഞ ഏപ്രിലിലാണ് മമ്മൂട്ടിയുടെ മാതാവ് മരിച്ചത്.

Print Friendly, PDF & Email

Leave a Comment

More News