സാമൂഹിക പ്രവർത്തക പ്രൊഫ. പി ഗീതയെ വീട്ടിൽ സന്ദർശിച്ചു

അങ്ങാടിപ്പുറം : വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡ്ന്റ് റസാഖ് പാലേരി സാമൂഹിക പ്രവർത്തക പ്രൊഫ. പി ഗീതയെ വീട്ടിൽ സന്ദർശിച്ചു.

മനുഷ്യനെയും അവരുടെ നിലനിൽപ്പുമായി ബന്ധപ്പെട്ട ആശങ്കകളെയും പരിഗണിക്കാതെ നടപ്പിലാക്കുന്ന വികസന പ്രശ്നങ്ങളിൽ തിരുത്തൽ ശക്തിയായി നിലനിന്നിരുന്ന സിവിൽ മൂവ്മെൻറുകളെ അടിച്ചമർത്തുന്ന കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നയങ്ങളെ കുറിച്ചാണ് പ്രധാനമായും അവർ റസാഖ് പാലേരിയുമായി സംസാരിച്ചത്. ഭിന്നിപ്പിന്റെ കാലത്ത് ഒന്നിപ്പ് യാത്ര നടത്തുന്ന പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരിക്ക് അവർ എല്ലാവിധ ആശംസകളും നേർന്നു.

സംസ്ഥാന ജനറൽ സെക്രട്ടറി സുരേന്ദ്രൻ കരിപ്പുഴ, ഇ സി ആയിഷ, പാർട്ടി ജില്ലാ പ്രസിഡന്റ് നാസർ കീഴുപറമ്പ്, അഡ്വ. നിസാർ, മുജീബ് പാലക്കാട്, മുനീബ് കാരക്കുന്ന്, ഖാദർ അങ്ങാടിപ്പുറം, കെ കെ അഷ്‌റഫ്‌, പാർട്ടി അങ്ങാടിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് സെയ്താലി വലമ്പൂർ, സക്കീർ അരിപ്ര തുടങ്ങിയവർ സന്ദർശനത്തിന് കൂടെയുണ്ടായിരുന്നു.

Print Friendly, PDF & Email

Leave a Comment

More News