മുംബൈ വിമാനത്താവളത്തിൽ വിമാനം റൺവേയിൽ നിന്ന് തെന്നിമാറി; മൂന്നു പേര്‍ക്ക് പരിക്കേറ്റു

മുംബൈ: കനത്ത മഴ കാരണം വ്യാഴാഴ്ച വൈകിട്ട് 5.08 ന് മുംബൈ വിമാനത്താവളത്തിൽ ഒരു സ്വകാര്യ ജെറ്റ് റൺവേയിൽ നിന്ന് തെന്നിമാറി. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെങ്കിലും പൈലറ്റും കോ പൈലറ്റുമടക്കം മൂന്നു പേര്‍ക്ക് പരിക്കേറ്റു. പരിക്കിന്റെ വ്യാപ്തി ഇനിയും അറിവായിട്ടില്ലെന്ന് സിവിൽ ഏവിയേഷൻ മന്ത്രാലയ ഉദ്യോഗസ്ഥൻ പറഞ്ഞു. ആറ് യാത്രക്കാരും രണ്ട് ജീവനക്കാരുമാണ് വിമാനത്തിൽ ഉണ്ടായിരുന്നതെന്ന് ഉദ്യോഗസ്ഥർ പറയുന്നു.

സ്വകാര്യ വിമാനം റൺവേയിൽ ഇടിച്ച ശേഷം ടാക്‌സി വഴിയിലേക്ക് തെന്നിമാറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ വിമാനത്തിന്റെ മുന്‍ഭാഗം തകര്‍ന്നു. ഗുരുതരമായി പരിക്കേറ്റ രണ്ട് പൈലറ്റുമാരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വിഎസ്ആർ വെഞ്ചേഴ്സിന്റെ ലിയർജെറ്റ് 45 വിമാനം വിടി-ഡിബിഎൽ വിശാഖപട്ടണത്തുനിന്ന് മുംബൈയിലേക്ക് പറക്കുകയായിരുന്നു. ദിലീപ് ബിൽഡ്‌കോൺ എന്നയാളാണ് വിമാനം ചാർട്ടർ ചെയ്തത്. ക്ലിയറൻസ് ഓൺ-സൈറ്റിൽ സഹായിക്കാൻ സിഎസ്എംഐഎയുടെ എയർസൈഡ് ടീം നിലത്തുണ്ടെന്ന് വക്താവ് പറഞ്ഞു.

Print Friendly, PDF & Email

Leave a Comment

More News