ജനാധിപത്യ സമരങ്ങളെ പേടിക്കുന്നത് ഫാസിസ്റ്റുകൾ: നാസർ കീഴുപറമ്പ്

കൊണ്ടോട്ടി : ജനാധിപത്യത്തിലെ ശക്തമായ ആയുധങ്ങളാണ് സമരമുറകൾ എന്നത്.അത് ഇല്ലാതാക്കാനും തകർക്കാനും ആണ് കേന്ദ്രകേരള ഭരണകൂടങ്ങൾ ചെയ്തുകൊണ്ടിരിക്കുന്നത്. പ്രതിഷേധപ്രകടനങ്ങൾക്ക് നേരെ വലിയ ഫീസ് ഈടാക്കുവാൻ ഒരുങ്ങുകയാണ് കേരള സർക്കാർ. സിഐഎ വിരുദ്ധ ജനാധിപത്യ സമരങ്ങൾക്ക് നേരെ കേരളത്തിൽ കേസെടുത്തു കൊണ്ടിരിക്കുന്നു. സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ പ്രതിഷേധ മുദ്രാവാക്യങ്ങൾ ഉയർത്തുന്നവരുടെ വായ പോലീസിനെ ഉപയോഗിച്ച് പൊത്തി പിടിക്കേണ്ട ഗതിയിലേക്ക് കേരള സർക്കാർ എത്തിയിരിക്കുന്നു. ജനകീയ സമരങ്ങളെ ഉപയോഗപ്പെടുത്തുകയും അതിലൂടെ അധികാരത്തിലെത്തുകയും ചെയ്ത ഇടതുപക്ഷ സർക്കാർ തന്നെയാണ് ഫാസിസ്റ്റ് രീതിയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നതെന്നും വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡണ്ട് നാസർ കീഴുപറമ്പ് പറഞ്ഞു. വെൽഫെയർ പാർട്ടി മെമ്പർമാർക്കുള്ള പാർട്ടി സ്കൂളിന്റെ ജില്ലാതല ഉദ്ഘാടനം കൊണ്ടോട്ടിയിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

എഫ്ഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി തസ്‌നീം മമ്പാട്, ജില്ലാ ട്രഷറർ മുനീബ് കാരക്കുന്ന്, ജാഫർ സി സി, ഷമീമ സക്കീർ, നൗഷാദ് ചുള്ളിയൻ എന്നിവർ വിവിധ വിഷയങ്ങൾ അവതരിപ്പിച്ചു.

മണ്ഡലം പ്രസിഡണ്ട് എൻ കെ റഷീദ്, സമദ് ഒളവട്ടൂർ, ഹമീദ് മാസ്റ്റർ വാഴയൂർ, ജമീല ടീച്ചർ വാഴക്കാട്, ഫസൽ പറപ്പൂർ, നാജിയ പി പി എന്നിവർ സംസാരിച്ചു.

Print Friendly, PDF & Email

Leave a Comment

More News