സ്‌കൂള്‍ ഹോസ്റ്റലില്‍ നിന്ന് കാണാതായ എട്ട് പെൺകുട്ടികളെ വയനാട്ടിലെ വനത്തിന് സമീപം കണ്ടെത്തി

വയനാട് : വയനാട് നൂൽപ്പുഴ രാജീവ് ഗാന്ധി മെമ്മോറിയൽ റസിഡൻഷ്യൽ ഹയർ സെക്കൻഡറി സ്‌കൂളിലെ ഹോസ്റ്റലിൽ നിന്ന് കാണാതായ എട്ട് പെൺകുട്ടികളെ സുരക്ഷിതരായി കണ്ടെത്തി. ഇന്നലെ വൈകിട്ട് നാലോടെയാണ് എട്ടു പെൺകുട്ടികളെ കാണാതായ വിവരം സ്കൂൾ അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടത്.

4, 5 ക്ലാസുകളിലെ വിദ്യാർത്ഥിനികളെ രാത്രിയിലാണ് സമീപത്തെ വനത്തിൽ കണ്ടെത്തിയത്. സ്‌കൂൾ അധികൃതരിലും നാട്ടുകാരിലും ആശങ്കയുണ്ടാക്കിയ സംഭവം, സമാനമായ സാഹചര്യത്തിൽ സ്‌കൂളിൽ നിന്ന് കുട്ടികളെ കാണാതായ സംഭവങ്ങളുടെ ഓർമ്മപ്പെടുത്തലാണ്

Print Friendly, PDF & Email

Leave a Comment

More News