വാട്സ്‌ആപ്പിലൂടെ മുത്വലാഖ് ചൊല്ലി വിവാഹ ബന്ധം വേര്‍പെടുത്തിയ മലയാളി ഭർത്താവിനെതിരെ കർണ്ണാടക യുവതി

ബെംഗളൂരു: മുത്വലാഖ് ചൊല്ലി വിവാഹ ബന്ധം വേര്‍പെടുത്തിയ ഭർത്താവ് തൃശൂർ സ്വദേശി അബ്ദുൾ റഷീദിനെതിരെ കര്‍ണ്ണാടകയില്‍ നിന്നുള്ള യുവതി സുള്ള്യ പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി. ഭർത്താവ് മുത്വലാഖ് ചൊല്ലിയെന്നും വാട്‌സ്ആപ്പ് വഴി വിവാഹമോചനം നേടിയെന്നും ചൂണ്ടിക്കാട്ടിയാണ് യുവതി പരാതി നൽകിയത്.

ദക്ഷിണ കന്നഡ ജില്ലയിൽ താമസിക്കുന്ന യുവതിയും അബ്ദുള്‍ റഷീദും ഏഴു വർഷം മുമ്പാണ് വിവാഹിതരായത്. ഇവർക്ക് രണ്ട് പെൺമക്കളുമുണ്ട്. ഗള്‍ഫില്‍ ജോലിയുണ്ടായിരുന്ന ഭർത്താവ് വിവാഹശേഷം ഭാര്യയെ അങ്ങോട്ടു കൊണ്ടുപോയി. യുവതി രണ്ടാമതും ഗർഭിണിയായപ്പോൾ ഇയാൾ യുവതിയെ വീട്ടിലേക്ക് തിരിച്ചയച്ചു.

സംഭവത്തിൽ വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് പോലീസ് അറിയിച്ചു. 2019 ആഗസ്റ്റ് 1 മുതൽ ഇന്ത്യയില്‍ മുത്വലാഖ് ചൊല്ലുന്നത് നിയമവിരുദ്ധമാണ്. നിയമമനുസരിച്ച്, ഏതെങ്കിലും രൂപത്തിൽ സംസാരിച്ചോ, എഴുതിയതോ, ഇലക്ട്രോണിക് മാർഗമോ ആയാലും മുത്വലാഖ് നിയമവിരുദ്ധവും അസാധുവുമാണ്. നിയമലംഘനത്തിന് ഭർത്താവിന് മൂന്ന് വർഷം വരെ തടവും പിഴയും ലഭിക്കാം.

Print Friendly, PDF & Email

Leave a Comment

More News