ഗ്യാൻവാപിയിൽ ബാബരി ആവർത്തിക്കാൻ അനുവദിക്കില്ല: എസ്. ഐ.ഒ, സോളിഡാരിറ്റി

മലപ്പുറം : ഗ്യാൻവാപി മസ്ജിദിൽ പൂജ നടത്താൻ വാരണാസി ജില്ലാ കോടതി ഉത്തരവിറക്കിയതിനെതിരെ എസ്.ഐ.ഒ, സോളിഡാരിറ്റി സംയുക്തമായി മലപ്പുറത്ത് പ്രതിഷേധ പ്രകടനം നടത്തി. എസ്.ഐ.ഒ മലപ്പുറം പ്രസിഡന്റ്‌ പ്രസിഡന്റ്‌ അനീസ് കെ അധ്യക്ഷത വഹിച്ച പരിപാടിയിൽ സെക്രട്ടറി ഷിബിലി മസ്ഹർ സ്വാഗതം പറഞ്ഞു. സോളിഡാരിറ്റി ജില്ലാ സെക്രട്ടേറിയേറ്റ് അംഗം ബാസിത് താനൂർ മുഖ്യപ്രഭാഷണം നടത്തി. ക്ഷേത്രഭൂമി വാദമുയർത്തിക്കൊണ്ട് മുസ്‌ലിം പള്ളികൾ തകർക്കുന്ന വർഗീയ രാഷ്ട്രീയത്തിനെതിരെ ചേർന്നുനിൽക്കണമെന്നും ഗ്യാൻവാപിയിൽ ബാബരി ആവർത്തിക്കാൻ അനുവദിക്കില്ലെന്നും എസ്. ഐ.ഒ, സോളിഡാരിറ്റി പ്രഖ്യാപിച്ചു.

Print Friendly, PDF & Email

Leave a Comment

More News