മർകസ് സമ്മേളനം എക്സിബിഷൻ ഇന്ന് ആരംഭിക്കും

കാരന്തൂർ: മർകസ് ഖത്മുൽ ബുഖാരി സമ്മേളനത്തോടനുബന്ധിച്ച് മർകസ് ക്യാമ്പസിൽ മൂന്ന് ദിവസങ്ങളിലായി നടത്തുന്ന എക്സിബിഷൻ ഇന്ന് ആരംഭിക്കും. സാങ്കേതിക വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടർ ജെ സുരേഷ് കുമാർ രാവിലെ 10 മണിക്ക് ഉദ്ഘാടനം നിർവഹിക്കും.

മർകസ് ഡയറക്ടർ ജനറൽ സി.മുഹമ്മദ് ഫൈസി അധ്യക്ഷത വഹിക്കും. മർകസ് നോളജ് സിറ്റി സി.ഇ.ഒ ഡോക്ടർ അബ്ദുൽസലാം, ഷമീം കെ കെ, ഉനൈസ് മുഹമ്മദ്, ഉബൈദ് സഖാഫി, മുഹമ്മദലി സഖാഫി വള്ളിയാട്, റഷീദ് സഖാഫി തുടങ്ങിയവർ സംബന്ധിക്കും. ഇതോടനുബന്ധിച്ച് ഇന്നലെ നടന്ന വിളംബരജാഥക്ക് ഐ.ടി.ഐ വൈസ് പ്രിൻസിപ്പാൾ അബ്ദുറഹിമാൻകുട്ടി, സ്റ്റാഫ് സെക്രട്ടറി സജീവ് കുമാർ, മോറൽ ഹെഡ് അബ്ദുൽ അസീസ് സഖാഫി തുടങ്ങിയവർ നേതൃത്വം നൽകി. ഇന്നും നാളെയും പൊതുജനങ്ങൾക്ക് പുറമേ പരിസരപ്രദേശങ്ങളിലെ ഹൈസ്കൂൾ, ഹയർ സെക്കൻഡറി, ആർട്സ് ആൻഡ് സയൻസ്, കോളേജിലെ വിദ്യാർത്ഥികൾക്കും പ്രവേശനം അനുവദിക്കുന്നതാണ്.

Print Friendly, PDF & Email

Leave a Comment

More News