ഡെലവെയര്‍ നദിയിലൂടെ സ്പിരിറ്റ് ഓഫ് ഫിലാഡല്‍ഫിയയില്‍ ഒരു ഉല്ലാസ കപ്പല്‍യാത്ര

ഫിലാഡല്‍ഫിയ: ഏറ്റവും അടുത്ത സുഹ്രുത്തുക്കളും, കുടുംബാംഗങ്ങളൂം ഒരുമിച്ചുള്ള യാത്രകളും, വിനോദപരിപാടികളും, സമ്മര്‍ പാര്‍ട്ടികളും, മറ്റ് ആഘോഷങ്ങളും എല്ലാവരും പ്രായഭേദമെന്യേ ആഗ്രഹിക്കുന്നതും, ആസ്വദിക്കുന്നതുമാണു. കുട്ടികളുടെ ജډദിനം, മാമ്മോദീസാ, വീടിന്‍റെ പാലുകാച്ചല്‍, ആദ്യകുര്‍ബാനസ്വീകരണം, വിവാഹം, ഓണം, വിഷു, ദീപാവലി, ക്രിസ്മസ്, ഈസ്റ്റര്‍, താങ്ക്സ്ഗിവിങ്ങ്, പെരുന്നാളുകള്‍ എന്നുതുടങ്ങി വീണൂകിട്ടുന്ന എല്ലാ മുഹൂര്‍ത്തങ്ങളും ആഘോഷപൂര്‍വം ആസ്വദിക്കുന്നതില്‍ നാമാരും പുറകോട്ടു പോകാറില്ല. അവസരങ്ങള്‍ എല്ലായ്പ്പോഴും ഒത്തുകിട്ടണമെന്നില്ല. കിട്ടുന്ന അവസരങ്ങള്‍ വേണ്ടവിധത്തില്‍ ഉപയോഗിച്ചില്ലെങ്കില്‍ പിന്നീട് ജീവിതത്തില്‍ ദുഖിക്കേണ്ടി വരും.

പറഞ്ഞു വരുന്നത് ഫിലാഡല്‍ഫിയ സീറോമലബാര്‍ പള്ളിയില്‍നിന്നുള്ള 52 സീനിയേഴ്സ് ഇടവകവികാരി റവ. ഫാ. കുര്യാക്കോസ് കുമ്പക്കീലിന്‍റെ നേതൃത്വത്തില്‍ നടത്തിയ ഒരു റിവര്‍ ക്രൂസിനെക്കുറിച്ചാണു. സീറോമലബാര്‍ ഇടവകാസമൂഹത്തില്‍ പുതുതായി രൂപീകൃതമായ സീറോ ഫില്ലി സീനിയേഴ്സ് ആണു ഡെലവെയര്‍ നദിയുടെ നീലജലാശയത്തിലൂടെ ഓളങ്ങളെ പിന്തള്ളി ഫിലാഡല്‍ഫിയായുടെ അഭിമാനമായ സ്പിരിറ്റ് ഓഫ് ഫിലാഡല്‍ഫിയ എന്ന വിനോദ കപ്പലില്‍ പെന്‍സ് ലാന്‍ഡിങ്ങിലൂടെ രണ്ടുമണിക്കൂര്‍ നീണ്ട വിനോദജലയാത്ര നടത്തിയത്. നോര്‍ത്തീസ്റ്റ് ഫിലാഡല്‍ഫിയാക്കാരുടെ കുടിവെള്ള സ്രോതസ് എന്നതിലുപരി റിക്രിയേഷന്‍, മല്‍സ്യബന്ധനം, ഉല്ലാസക്കപ്പല്‍ യാത്രകള്‍ എന്നിവക്കും ഡെലവെയര്‍ നദി പ്രയോജനപ്പെടുന്നു.
ഫിലാഡല്‍ഫിയ സിറ്റിസെന്‍ററിന്‍റെ റിക്രിയേഷന്‍ സിരാകേന്ദ്രമായ പെന്‍സ് ലാന്‍ഡിങ്ങിലാണു സമ്മര്‍ കണ്‍സേര്‍ട്ടുകളും, കാര്‍ണിവലുകളും, ബോര്‍ഡു വാക്കും, വിനോദപരിപാടികളൂം, ജലക്രീഡകളും, നിശാസമ്മേളനങ്ങളും നടക്കുന്നത്. പെന്‍സില്‍വേനിയാ സംസ്ഥാനത്തിന്‍റെ സ്ഥാപകശില്പ്പിയായ വില്യം പെന്‍ എന്ന ബ്രിട്ടീഷുകാരന്‍ 1682 ല്‍ ആദ്യമായി അമേരിക്കയില്‍ ലാന്‍ഡുചെയ്തതിന്‍റെ ഓര്‍മ്മക്കായിട്ടാണു അദ്ദേഹം ആദ്യം കാലുകുത്തിയ സ്ഥലത്തിനു പെന്‍സ് ലാന്‍ഡിങ്ങ് എന്നു നാമകരണം ചെയ്തത്.

വൈന്‍ സ്റ്റ്രീറ്റ് മുതല്‍ സൗത്ത് സ്ട്രീറ്റ് വരെ ഡെലവെയര്‍ അവന്യൂവിലുള്ള 10 ബ്ലോക്കുകള്‍ ഉള്‍പ്പെടുന്ന നദീതീരമാണു പെന്‍സ് ലാന്‍ഡിങ്ങ് എന്നതിലുള്‍പ്പെടുന്നത്. കൊച്ചിയിലെ മറൈന്‍ ഡ്രൈവുപോലെ ഫിലാഡല്‍ഫിയായുടെ ഹൃദയഭാഗത്തുകൂടി ഒഴുകുന്ന ഡെലവെയര്‍ നദിയുടെ വര്‍ണമനോഹരമായ തീരങ്ങളിലൂടെ മന്ദമാരുതനില്‍ അസ്തമയ സൂര്യന്‍റെ പൊന്‍കിരണങ്ങളേറ്റുവാങ്ങി നടക്കുന്നതിനും, ഫാമിലികളുടെ ഒത്തു ചേരലിനും, രുചികരമായ ഭക്ഷണങ്ങള്‍ ആസ്വദിക്കുന്നതിനും, കുട്ടികളുടെ വിവാഹം പോലുള്ള സന്തോഷാവസരങ്ങളിലും ധാരാളം സന്ദര്‍ശകര്‍ ഇവിടെ എല്ലാ സീസണുകളിലും എത്താറുണ്ട്. വിവിധ രാജ്യക്കാരുടെ ആഘോഷപരിപാടികളും ഇവിടെ അരങ്ങേറാറുണ്ട്. ഇന്‍ഡ്യന്‍ സ്വാതന്ത്ര്യദിനം, ഓണം, ദീപാവലി തുടങ്ങിയ ഉല്‍സവാഘോഷങ്ങളും എല്ലാവര്‍ഷവും ഇവിടെ നടക്കാറുണ്ട്. ന്യൂജെന്‍ കമിതാക്കള്‍ വിവാഹത്തിന്‍റെ ആദ്യപടിയായുള്ള മോതിരം കൈമാറുന്നതിനും പെന്‍സ് ലാന്‍ഡിങ്ങ് തെരഞ്ഞെടുക്കാറുണ്ട്. കുട്ടികളുടെ പാര്‍ക്കുകളും, വിന്‍റര്‍ സ്കേറ്റിങ്ങിനുള്ള സൗകര്യവും, സ്പോര്‍ട്ട്സ് അരീനാകളും ഇവിടെയുണ്ട്.

സന്ദര്‍ശകര്‍ക്കായി ഇന്‍ഡിപെന്‍ഡന്‍റ് സീപോര്‍ട്ട് മ്യൂസിയം, ചെറി, റേസ് സ്ട്രീറ്റുകളിലുള്ള പിയര്‍, മുന്തിയ റെസ്റ്റോറന്‍റുകള്‍ എന്നിവ കാത്തിരിക്കുന്നു. നദിക്കരയില്‍ നിന്നു മറുവശത്തേക്കു നോക്കിയാല്‍ ന്യൂജേഴ്സിയുടെ കാംഡന്‍ വട്ടര്‍ ഫ്രണ്ടും കാണാം. അഡ്വെഞ്ചര്‍ അക്വേറിയം, പുരാതന യുദ്ധകപ്പലുകള്‍ എന്നിവ അവിടെ കാണാന്‍ സാധിക്കും. പെന്‍സ് ലാന്‍ഡിങ്ങില്‍ നിന്നു റിവര്‍ലിങ്ക് ഫെറി എടുത്താല്‍ അക്കരെ കാംഡനിലുള്ള വിഗ്ഗിന്‍സ് വാട്ടര്‍ഫ്രണ്ട് പാര്‍ക്കിലെത്താം. എല്ലാറ്റിനുമുപരിയായി ഡെലവെയര്‍ നദിയുടെ കുറുകെ ആകാശസീമയില്‍ തലയുയര്‍ത്തിനില്ക്കുന്ന ബെന്‍ ഫ്രാങ്ക്ളിന്‍ പാലവും ടൂറിസ്റ്റുകള്‍ക്കു നല്ലൊരു ദൃശ്യവിരുന്നൊരുക്കും.

പെന്‍സ് ലാന്‍ഡിങ്ങില്‍ ദശാബ്ദങ്ങളായി സ്പിരിറ്റ് ഓഫ് ഫിലാഡല്ഫിയ എന്ന ഉല്ലാസകപ്പല്‍ സന്ദര്‍ശകര്‍ക്ക് നല്ലഭക്ഷണം ആസ്വദിച്ച് കപ്പലിന്‍റെ മേല്‍തട്ടില്‍ ഡാന്‍സ് ചെയ്യുന്നതിനും, പാര്‍ട്ടികള്‍ അടിപൊളിയാക്കു ന്നതിനുമുള്ള സൗകര്യമൊരുക്കുന്നു. ഒപ്പം ഡെലവെയര്‍ നദിയുടെ ഇരുകരകളിലുമുള്ള നയനാന്ദകരമായ കാഴ്ചകള്‍ കാണുന്നതിനും, നീലാകാശപ്രഭയില്‍ സുഹൃത്തുക്കളുമൊത്തുള്ള അനര്‍ഘനിമിഷങ്ങള്‍ ക്യാമറയില്‍ പകര്‍ത്തുന്നതിനും സാധിക്കും.

മികച്ച സംഘാടകനായ ഡോ. ജയിംസ് കുറിച്ചിയുടെ നേതൃത്വത്തിലുള്ള കോര്‍ഡിനേറ്റിങ്ങ് കമ്മിറ്റിയാണു څസീറോഫില്ലിچ സീനിയേഴ്സിന്‍റെ ഉല്ലാസകപ്പല്‍ യാത്രക്കുള്ള ക്രമീകരണങ്ങള്‍ ചെയ്തത്. കാലാവസ്ഥ അല്പം തണുപ്പുമയമായിരുന്നെങ്കിലും, ഹൃസ്വമായ കപ്പല്‍യാത്ര എല്ലാവരും നന്നായി ആസ്വദിച്ചു.

Print Friendly, PDF & Email

Leave a Comment

More News