പാസ്റ്റർ ബാബു ചെറിയാൻ നയിക്കുന്ന ഫാമിലി സെമിനാർ ഡാളസിൽ

ഡാളസ്: ഒക്ടോബർ 7 ശനിയാഴ്ച രാവിലെ 10-ന് ഗാർലന്റ് ഐപിസി ഹെബ്രോനിൽ വച്ച് നടക്കുന്ന ഫാമിലി സെമിനാറിൽ പാസ്റ്റർ ബാബു ചെറിയാൻ ക്‌ളാസ്സുകൾ നയിക്കുന്നു. പ്രശസ്ത സുവിശേഷ പ്രാസംഗികനും വചന പണ്ഡിതനുമായ പാസ്റ്റർ ബാബു ചെറിയാൻ നയിക്കുന്ന ഫാമിലി സെമിനാറിൽ പങ്കെടുക്കുവാൻ ഏവർക്കും അവസരമുണ്ട്. പെന്തക്കോസ്തൽ യൂത്ത് കോൺഫറൻസ് ഓഫ് ഡാളസും, ഡാളസ് ഫോർട്ട് വർത്ത് സിറ്റി-വൈഡ് പ്രെയർ ഫെല്ലോഷിപ്പും സംയുക്തമായിട്ടാണ് ഈ യോഗം സംഘടിപ്പിക്കുന്നത്. പാസ്റ്റർ മാത്യു ശാമുവേൽ, പാസ്റ്റർ തോമസ് മുല്ലയ്ക്കൽ എന്നിവർ യോഗത്തിന് നേതൃത്വം നൽകുന്നു. Address: IPC Hebron, 1751 Wall St, Garland TX 75041

 

Print Friendly, PDF & Email

Leave a Comment

More News