ഗാസയിലേക്ക് മെഡിക്കൽ സഹായം എത്തിക്കാന്‍ തയ്യാറാണെന്ന് ലോകാരോഗ്യ സംഘടന

ലണ്ടൻ: ഗാസയ്ക്കും ഈജിപ്തിനും ഇടയിലുള്ള അതിർത്തിയിൽ അഞ്ച് ട്രക്കുകൾ മെഡിക്കൽ സപ്ലൈസുമായി തയ്യാറായിട്ടുണ്ടെന്ന് ലോകാരോഗ്യ സംഘടന (WHO) വ്യാഴാഴ്ച അറിയിച്ചു. അതോടൊപ്പം, ഫലസ്തീൻ പ്രദേശത്തേക്കുള്ള സഹായം തടയില്ല എന്ന ഇസ്രായേലിന്റെ പ്രഖ്യാപനത്തെ അവര്‍ സ്വാഗതം ചെയ്തു.

ഞങ്ങളുടെ ട്രക്കുകൾ ലോഡു ചെയ്‌ത് പോകാൻ തയ്യാറായിട്ടുണ്ടെന്ന് ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് ഒരു പത്രസമ്മേളനത്തിൽ പറഞ്ഞു. റഫ ക്രോസിംഗ് തുറന്നാലുടൻ സാധനങ്ങൾ എത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു.

2.3 ദശലക്ഷം ആളുകൾ താമസിക്കുന്ന ഇടുങ്ങിയ ഗാസ മുനമ്പിൽ വൈദ്യുതി വിതരണം വെട്ടിക്കുറയ്ക്കുകയും ഭക്ഷണത്തിന്റെയും ഇന്ധനത്തിന്റെയും വിതരണം നിർത്തുകയും ചെയ്യുമെന്ന് ഇസ്രായേൽ പറഞ്ഞതിന് ശേഷം ആദ്യമായാണ് സഹായം വിതരണം ചെയ്യുന്നത്.

Print Friendly, PDF & Email

Leave a Comment

More News